തപാൽ ആർ.എം.എസ് ജീവനക്കാർ മാർച്ചും ധർണയും നടത്തി
text_fieldsകോഴിക്കോട്: ആർ.എം.എസ് ഓഫിസുകൾ വ്യാപകമായി അടച്ചുപൂട്ടുന്നതിനെതിരെ നാഷനൽ ഫെഡറേഷൻ പോസ്റ്റൽ എംപ്ലോയീസ് സർക്കിൾ ഏകോപന സമിതിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി ഉത്തരമേഖല തപാൽ റീജ്യനൽ പി.എം.ജി ഓഫിസിലേക് ജീവനക്കാരുടെ മാർച്ചും ധർണയും നടന്നു. കാസർഗോഡ് മുതൽ പാലക്കാട് വരെയുള്ള 300 ഓളം തപാൽ ആർ.എം.എസ് ജീവനക്കാർ പങ്കെടുത്തു.
ധർണ സി.ഐ.ടി.യു ജില്ലാ കമ്മിറ്റി അംഗം എ.കെ. രമേശ് ഉദ്ഘാടനം ചെയ്തു. എൻ.എഫ്.പി.ഇ മുൻ അഖിലേന്ത്യ പ്രസിഡന്റ് പി.വി. രാജേന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി. പി. ശിവദാസൻ, ഷൈജു പി.സി., ഐ.കെ. ബിജു, ഡേവിഡ് ജെയിംസ്, പി.വി. സുധീർ, ഹംസ കണ്ണാട്ടിൽ, എ.വി. വിശ്വനാഥൻ എന്നിവർ സംസാരിച്ചു. ഷിഗിൻ കെ.എസ്. അധ്യക്ഷത വഹിച്ചു. മിഥുൻ ജെ. സ്വാഗതവും വിനോദൻ കെ.കെ. നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.