Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 May 2022 5:41 AM IST Updated On
date_range 19 May 2022 5:41 AM ISTഹിന്ദുത്വത്തിന് തണൽ കോർപറേറ്റുകൾ -എ. വിജയരാഘവൻ
text_fieldsbookmark_border
പാലക്കാട്: രാജ്യത്ത് ബി.ജെ.പിക്ക് തീവ്ര വംശീയ, വർഗീയ പൊതുഅന്തരീക്ഷം സൃഷ്ടിക്കാൻ സഹായിക്കുന്നത് കോർപറേറ്റ് മുതലാളിമാരെന്ന് അഖിലേന്ത്യ കർഷക തൊഴിലാളി യൂനിയൻ പ്രസിഡന്‍റ് എ. വിജയരാഘവൻ. കെ.എസ്.കെ.ടി.യു സംസ്ഥാന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുത്തക മുതലാളിമാരുടെ പിന്തുണ ഇല്ലായിരുന്നെങ്കിൽ തീവ്രഹിന്ദുത്വത്തിന് ഇത്ര വലിയ സ്വീകാര്യത ലഭിക്കുമായിരുന്നില്ല. വർഗീയതക്ക് നൽകുന്ന പിന്തുണക്ക് പകരമായി അദാനി-അംബാനി പോലുള്ളവർക്ക് കേന്ദ്രസർക്കാർ, രാജ്യം വീതംവെച്ചുകൊടുക്കുന്നു. കോർപറേറ്റ് കൊള്ളയും അതിവേഗത്തിലെ ദാരിദ്ര്യവത്കരണവുമാണ് രാജ്യത്ത് അരങ്ങേറുന്നത്. ഇതിനെതിരെ ഉയർന്നുവരുന്ന പ്രതിഷേധങ്ങൾ ഇല്ലാതാക്കാനാണ് ഹിന്ദുത്വശക്തികൾ സാധാരണക്കാരിൽ വർഗീയത കുത്തിവെക്കുന്നത്. ന്യൂനപക്ഷ വിദ്വേഷം പൊതുബോധമായി സൃഷ്ടിച്ചെടുക്കാൻ കൊണ്ടുപിടിച്ച നീക്കങ്ങളാണ് നടക്കുന്നത്. ഹിജാബ് എന്നും ഹലാൽ എന്നുമുള്ള വാക്കുകൾ ഒരോദിവസവും നാടിനെ വർഗീയവത്കരിക്കാൻ ഉപയോഗിക്കുകയാണ്. രാമനവമിയും ഹനുമാൻ ജയന്തിയും മറ്റുമത വിഭാഗങ്ങളിൽ ഭയാശങ്ക സൃഷ്ടിക്കുന്ന ദിനങ്ങളായി മാറപ്പെട്ടു. ഓരോ ദിവസവും സ്ഥലനാമങ്ങൾ മാറ്റി എഴുതുന്നു. പുതിയ മുസ്ലിം ദേവാലയങ്ങളെ ആക്രമിക്കുന്നെന്നും എ. വിജയരാഘവൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story