Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightവിദ്യാർഥിനിക്കും...

വിദ്യാർഥിനിക്കും മുത്തശ്ശിക്കും വീടൊരുക്കി ക്ലബ്​​ പ്രവർത്തകർ

text_fields
bookmark_border
വിദ്യാർഥിനിക്കും മുത്തശ്ശിക്കും വീടൊരുക്കി ക്ലബ്​​ പ്രവർത്തകർ
cancel
മാത്തൂർ: ഉറ്റവരും ഉടയവരുമില്ലാതെ ദുരിതജീവിതം നയിച്ചിരുന്ന കോട്ടായി ഗവ. ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനിക്കും 90കാരിയായ മുത്തശ്ശിക്കും സുരക്ഷിതമായി തലചായ്ക്കാൻ കിടപ്പാടമൊരുങ്ങി. മാത്തൂർ പഞ്ചായത്തിലെ 15ാം വാർഡിൽ ബംഗ്ലാവ് സ്കൂളിന്​ സമീപം പൊട്ടിപ്പൊളിഞ്ഞ വീട്ടിൽ കഴിഞ്ഞിരുന്ന ഇരുവർക്കും മാത്തൂർ യൂണിക് വാക്കേഴ്സ് ക്ലബാണ് വീടൊരുക്കിയത്​. ക്ലബിന്‍റെ നേതൃത്വത്തിൽ പണി പൂർത്തീകരിച്ച രണ്ടാമത്തെ വീടാണിത്​. നിയമസഭ സ്പീക്കർ എം.ബി. രാജേഷ് വീടിന്‍റെ താക്കോൽ കൈമാറി. യൂണിക് വാക്കേഴ്സ് ക്ലബ്​ പ്രസിഡന്‍റ്​ പി.പി. ശ്യാമളൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ ടി.കെ. ദേവദാസ്, പഞ്ചായത്ത് പ്രസിഡന്‍റ്​ പ്രവിത മുരളീധരൻ, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ പി.ആർ. പ്രസാദ്, ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ ചെയർമാൻ എസ്. സിദ്ദീഖ്, ബ്ലോക്ക് പഞ്ചായത്ത്​ അംഗം സി. സോമദാസ്, പഞ്ചായത്ത് ക്ഷേമകാര്യ ചെയർമാൻ എ. പ്രേമദാസൻ, പഞ്ചായത്ത്​ അംഗം കെ. രമേശ് കുമാർ, സി.പി.എം ഏരിയ സെക്രട്ടറി എ. അനിതാനന്ദൻ, കർഷകസംഘം സംസ്ഥാന കമ്മിറ്റി അംഗം എസ്. അബ്ദുറഹ്മാൻ, സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി വി. രാധാകൃഷ്ണൻ, കർഷക കോൺഗ്രസ്​ സംസ്ഥാന സെക്രട്ടറി ജി. ശിവരാജൻ, പി.വി. അബ്ദുൽ ഖാദർ, ബി.ജെ.പി ഭാരവാഹി എം. കേശവൻ, തണ്ണീരങ്കാട് സഹകരണ ബാങ്ക് പ്രസിഡന്‍റ്​​ എം. രാധാകൃഷ്ണൻ, ഷൈനിൽ മന്ദിരാട് എന്നിവർ സംസാരിച്ചു. ക്ലബ്​ സെക്രട്ടറി ആർ. സുദേവൻ സ്വാഗതവും എം. ദിനേശ് നന്ദിയും പറഞ്ഞു. പടം pew peacker mb rajesh addressed മാത്തൂർ യൂണിക് വാക്കേഴ്സ് ക്ലബ്​​ പ്രവർത്തകർ നൽകുന്ന വീടിന്‍റെ ഉദ്​ഘാടനം സ്പീക്കർ എം.ബി. രാജേഷ് നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story