Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jun 2022 12:01 AM GMT Updated On
date_range 9 Jun 2022 12:01 AM GMTകാട്ടാന ശല്യം: കുങ്കിയാനകളെ ഉപയോഗിക്കണമെന്ന് കർഷകർ
text_fieldsbookmark_border
കൊല്ലങ്കോട്: തെന്മലയിൽ കർഷകർക്ക് ശല്യമായ കാട്ടാനകളെ വനാന്തരത്തിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് കർഷക സംരക്ഷണ സമിതി നേതാക്കൾ ജില്ല കലക്ടർ മൃൺമയി ജോഷിയെ സന്ദർശിച്ചു. ജനവാസ മേഖലകളിൽ എത്തിയ കാട്ടാനകളെ കുങ്കിയാനകൾ ഉപയോഗിച്ച് പറമ്പിക്കുളം വനമേഖലയിൽ എത്തിക്കണമെന്ന് കർഷകർ നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. ചെറിയ കുഞ്ഞുങ്ങൾ ഉൾപ്പെടെയുള്ള ആനക്കൂട്ടമാണുള്ളത്. ഇവ മലകയറി പോകുന്നത് ദുഷ്കരമായതിനാൽ കുങ്കിയാനകളെ ഉപയോഗപ്പെടുത്തി സുരക്ഷിതമായി പറമ്പിക്കുളത്ത് എത്തിക്കാൻ അടിയന്തര നടപടി വേണം. റാപിഡ് റെസ്പോൺസ് ടീമിനെ നെന്മാറയിൽ സ്ഥാപിക്കണമെന്നും കർഷകർ ആവശ്യപ്പെട്ടു. കെ.സി. പുഷ്പരാജ്, സി. പ്രഭാകരൻ, കെ. ശിവാനന്ദൻ, ചിദംബരൻകുട്ടി, കെ. സഹദേവൻ, ടി. സഹദേവൻ, സി. വിജയൻ, സുരേഷ് ഓന്നൂർപള്ളം, എ. സാദിഖ് എന്നിവരടങ്ങിയ സംഘമാണ് നിവേദനം നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story