Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightമഴക്ക്​ ശമനം, കെടുതികൾ...

മഴക്ക്​ ശമനം, കെടുതികൾ ബാക്കി

text_fields
bookmark_border
പാലക്കാട്​: രണ്ടുദിവസമായി തിമിർത്തുപെയ്ത മഴക്ക്​ ശനിയാഴ്ച ഉച്ചക്കുശേഷം അൽപം ശമനമായി. പുഴകളിലും തോടുകളിലും ജലവിതാനം താഴ്ന്നു. അതിവർഷത്തെ തുടർന്നുണ്ടായ ഭവന, കൃഷി നാശത്തിന്‍റെ കണക്കെടുപ്പ്​ അധികൃതർ ആരംഭിച്ചു. നിലവില്‍ ജില്ലയില്‍ ഏഴ് ദുരിതാശ്വാസ ക്യാമ്പുകളിലായി 102 കുടുംബങ്ങളിലെ 276 പേര്‍ താമസമുണ്ട്​. ആലത്തൂര്‍ താലൂക്ക് കിഴക്കഞ്ചേരി വില്ലേജ് രണ്ടില്‍ ഓടന്‍തോട് സെന്റ് ജൂഡ് ചര്‍ച്ചിലെ ക്യാമ്പ് അടച്ചതായി അധികൃതര്‍ അറിയിച്ചു. നിലവില്‍ ജില്ലയിലെ ചിറ്റൂര്‍, മണ്ണാര്‍ക്കാട്, അട്ടപ്പാടി താലൂക്കുകളിലെ ഏഴ് ദുരിതാശ്വാസ ക്യാമ്പുകളിലായി 102 കുടുംബങ്ങളിലെ 276 പേര്‍ കഴിയുന്നു. ജലനിരപ്പ്​ താഴ്ന്നതിനെ തുടർന്ന്​ കാഞ്ഞിരപ്പുഴ ഡാമിന്‍റെ ഷട്ടറുകൾ 70 സെമിയിൽനിന്ന്​ 60 സെ.മിയായി താഴ്ത്തി. പ്രകൃതിക്ഷോഭംമൂലം ഉണ്ടാകുന്ന കൃഷിനാശം സംബന്ധിച്ച വിവരങ്ങൾ കർഷകർ കൃഷിഭവനുകളിൽ അറിയിക്കണം. ജില്ലയില്‍ ലഭിച്ചത് 25 മില്ലിമീറ്റര്‍ മഴ പാലക്കാട്​: കാലവര്‍ഷം ശക്തമായതിനെത്തുടര്‍ന്ന് ജില്ലയില്‍ ശനിയാഴ്ച രാവിലെ 8.30 വരെ ശരാശരി 25 മില്ലിമീറ്റര്‍ മഴ ലഭിച്ചതായി മുണ്ടൂര്‍ ഐ.ആര്‍.ടി.സി അധികൃതര്‍ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story