Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Aug 2021 11:59 PM GMT Updated On
date_range 23 Aug 2021 11:59 PM GMTനീന്തൽ സർട്ടിഫിക്കറ്റിന് പഞ്ചായത്തുകളിൽ ക്രമീകരണം
text_fieldsbookmark_border
പട്ടാമ്പി: പ്ലസ് വൺ പ്രവേശനത്തിന് ബോണസ് മാർക്ക് ലഭിക്കുന്നതിന് സ്പോർട്സ് കൗൺസിൽ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ സാഹചര്യത്തിൽ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് പഞ്ചായത്തുകളിൽ സൗകര്യമൊരുക്കിയതായി പ്രസിഡൻറുമാർ അറിയിച്ചു. വിദ്യാർഥിയുടെ അപേക്ഷ, മാർക്ക് ലിസ്റ്റ് പകർപ്പ്, കുട്ടിക്ക് നീന്തൽ അറിയാമെന്ന രക്ഷിതാവിൻെറ സാക്ഷ്യപത്രം, പഞ്ചായത്ത് പ്രസിഡൻറിൽനിന്ന് വാങ്ങിയ സാക്ഷ്യപത്രം എന്നിവ സഹിതം പഞ്ചായത്ത് ഓഫിസുകളിലാണ് അപേക്ഷ നൽകേണ്ടത്. ചൊവ്വാഴ്ച ഉച്ചക്ക് ഒരു മണി വരെ പഞ്ചായത്ത് ഓഫിസിൽ ലഭിക്കുന്ന അപേക്ഷകൾക്ക് പിറ്റേ ദിവസം സർട്ടിഫിക്കറ്റ് നൽകും. പാലക്കാട് സ്പോർട്സ് കൗൺസിൽ ഓഫിസിൽ നിന്നുള്ള സർട്ടിഫിക്കറ്റ് പഞ്ചായത്ത് വാങ്ങി കുട്ടികൾക്ക് നൽകുമെന്നും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story