Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightആലത്തൂരിൽനിന്ന്​...

ആലത്തൂരിൽനിന്ന്​ കാണാതായ കുട്ടികളെ കോയമ്പത്തൂരില്‍ കണ്ടെത്തി

text_fields
bookmark_border
ആലത്തൂർ: ദിവസങ്ങൾക്കുമുമ്പ് ആലത്തൂരില്‍നിന്ന് കാണാതായ നാല്​ കുട്ടികളെ കോയമ്പത്തൂരില്‍ കണ്ടെത്തി. ചെന്നൈയിലേക്ക് ട്രെയിനില്‍ കയറുമ്പോള്‍ റെയിൽവേ സ്​റ്റേഷനിലെ ചൈൽഡ് ലൈൻ പ്രവർത്തകർ ഇവരെ തിരിച്ചറിയുകയായിരുന്നു. അവർ ആർ.പി.എഫിന് വിവരം നൽകി. തുടർന്ന്​ ആലത്തൂര്‍ ഡി.വൈ.എസ്​.പി നിയോഗിച്ച പൊലീസ് സംഘത്തിന്​ കുട്ടികളെ കൈമാറി. കോയമ്പത്തൂരില്‍നിന്ന് രാത്രി ആലത്തൂരിലെത്തിച്ചു. വൈദ്യപരിശോധന ഉൾപ്പെടെയുള്ളവ സ്വീകരിച്ച് ജില്ല ചൈൽഡ് പ്രൊട്ടക്​ഷൻ കമ്മിറ്റി മുമ്പാകെ ഓൺലൈനായി ഹാജരാക്കിയ ശേഷമാകും രക്ഷിതാക്കൾക്കൊപ്പം അയക്കുക. തുടര്‍ന്ന് ഇവര്‍ക്ക് കൗണ്‍സലിങ് നല്‍കും. നവംബർ മൂന്ന്​ മുതലാണ്​ ഒമ്പതാം ക്ലാസിൽ പഠിക്കുന്ന ഇരട്ട സഹോദരികളെയും സഹപാഠികളായ രണ്ടുപേരെയും കാണാതായത്. പാലക്കാട് ബസ് സ്​റ്റാൻഡിലൂടെയും മറ്റും നടക്കുന്ന കുട്ടികളുടെ ദൃശ്യങ്ങൾ പൊലീസിന്​ ലഭിച്ചിരുന്നു. ഇവർ ഗോവിന്ദാപുരം ചെക്ക്പോസ്​റ്റ്​ വഴി കടന്നെന്ന വിവരത്തി​ൻെറ അടിസ്ഥാനത്തിലാണ് പൊലീസ് തമിഴ്നാട്ടിലേക്ക് അന്വേഷണം വ്യാപിപ്പിച്ചത്. കുട്ടികളുടെ കൈവശം ആഭരണവും പണവുമുണ്ടായിരുന്നു. എന്തിനാണ് വീട് വിട്ടതെന്നത്​ സംബന്ധിച്ച്​ വ്യക്തത വരേണ്ടതുണ്ട്​. മറ്റാരുടെയെങ്കിലും പ്രേരണയുണ്ടോ എന്ന കാര്യവും അന്വേഷിക്കുന്നുണ്ട്. ഡിവൈ.എസ്​.പി കെ.എം. ദേവസ്യ നിയോഗിച്ച ആലത്തൂർ പൊലീസ് ഇൻസ്പെക്ടർ റിയാസ് ചാക്കിരിയുടെ നേതൃത്വത്തിലുള്ള സംഘം മൂന്ന് വിഭാഗമായി തിരിഞ്ഞാണ് ​അന്വേഷണം നടത്തിയിരുന്നത്. പൊള്ളാച്ചി, പഴനി, കോയമ്പത്തൂർ എന്നിവിടങ്ങളിലെല്ലാം പൊലീസ് പരിശോധന നടത്തിയിരുന്നു. ബന്ധുക്കളും പലയിടങ്ങളിലായി അന്വേഷിച്ചിരുന്നു. കുട്ടികളെ കണ്ടെത്തിയതോടെ ഒരാഴ്​ചയോളം നീണ്ട ആശങ്കക്കാണ്​ വിരാമമായത്​. ആലത്തൂരിൽനിന്നുതന്നെ​ ഫെബ്രുവരിയിൽ കാണാതായ കാവശ്ശേരി സ്വദേശി, ആഗസ്​റ്റിൽ കാണാതായ പുതിയങ്കം സ്വദേശിനിയായ വിദ്യാർഥിനി എന്നിവരെ ഇനിയും ​കണ്ടെത്താനായിട്ടില്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story