Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Nov 2021 12:02 AM GMT Updated On
date_range 14 Nov 2021 12:02 AM GMTരഥോത്സവം: കൽപാത്തിയിൽ ഇന്നുമുതൽ കർശന നിയന്ത്രണം
text_fieldsbookmark_border
പാലക്കാട്: കൽപാത്തി രഥോത്സവവുമായി ബന്ധപ്പെട്ട് ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ കൽപാത്തി ഗ്രാമത്തിലും ക്ഷേത്ര പരിസരങ്ങളിലും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി ജില്ല പൊലീസ് മേധാവി അറിയിച്ചു. കൽപാത്തി ഗ്രാമത്തിലേക്ക് ഞായറാഴ്ച രാവിലെ 11 മുതൽ 16ന് രാത്രി രഥോത്സവ ചടങ്ങുകൾ അവസാനിക്കുന്നതു വരെ കൽപാത്തി ഗ്രാമവാസികൾക്കും മീഡിയ, പൊലീസ്, മറ്റ് ഉദ്യോഗസ്ഥർക്കും മാത്രമേ പ്രവേശനം ഉണ്ടായിരിക്കുകയുള്ളൂ. ചാത്തപുരം, മിനി ചാത്തപുരം, ശേഖരീപുരം ജങ്ഷൻ, മന്തക്കര ഗണപതി കോവിൽ ജങ്ഷൻ, ഗോവിന്ദാപുരം ജങ്ഷൻ തുടങ്ങിയ പ്രധാന വഴികൾ ബാരിക്കേഡ് വെച്ച് അടച്ച് പൊലീസ് നിയന്ത്രണത്തിലായിരിക്കും. ഗ്രാമവാസികൾ ആരുംതന്നെ രഥ പ്രയാണം നടക്കുന്ന സമയങ്ങളിൽ ഗ്രാമവീഥികളിൽ ഇറങ്ങി നടക്കരുതെന്നും അറിയിപ്പിൽ പറയുന്നു. ക്ഷേത്ര കമ്മിറ്റികാർ പേരുവിവരം എഴുതി കലക്ടർക്ക് നൽകിയവർ മാത്രമേ രഥം വലിക്കുന്നതിന് കൂടെ ഉണ്ടാവാൻ പാടുള്ളൂ. കൽപാത്തി ഗ്രാമവാസികൾക്ക് മാത്രമേ രഥ പ്രയാണം നടക്കുന്ന സ്ഥലത്തേക്ക് പ്രവേശനം ഉണ്ടായിരിക്കുകയുള്ളൂ. മറ്റു സ്ഥലങ്ങളിൽനിന്നും വരുന്ന പൊതുജനങ്ങൾക്ക് കൽപാത്തി ഗ്രാമത്തിലേക്കോ രഥ പ്രയാണം നടക്കുന്ന വീഥിയിലേക്കോ പ്രവേശനം ഉണ്ടായിരിക്കുന്നതല്ലെന്നും പൊലീസ് മേധാവിയുടെ അറിയിപ്പിൽ പറയുന്നു. - - - -
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story