Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightറോഡിൽ മലിനജലം...

റോഡിൽ മലിനജലം വിദ്യാർത്ഥികൾക്ക് ദുരിതയാത്ര

text_fields
bookmark_border
റോഡിൽ മലിനജലം വിദ്യാർത്ഥികൾക്ക് ദുരിതയാത്ര
cancel
റോഡിൽ മലിനജലം; വിദ്യാർഥികൾക്ക് ദുരിതയാത്ര ആരോഗ്യ വകുപ്പും പഞ്ചായത്തും നടപടിയെടുക്കുന്നില്ലെന്ന്​ കൊല്ലങ്കോട്: അന്തർസംസ്ഥാന പാതയിൽ മലിനജലം കെട്ടിനിൽക്കുന്നത് വിദ്യാർഥികൾക്കും നാട്ടുകാർക്കും ഭുരിതമായി. മംഗലം-ഗോവിന്ദാപുരം റോഡിലെ കൊല്ലങ്കോട് ടൗണിൽ വിനായകൻ ക്ഷേത്രപരിസരം, ആബിന്ദ് ആശുപത്രി പരിസരം, പഴയങ്ങാടി എന്നിവിടങ്ങളിലാണ് ഓടകൾ നിറഞ്ഞ് മലിനജലം റോഡിൽ കെട്ടി നൽക്കുന്നത്. റോഡി​ൻെറ വലതുവശത്ത് പകുതിയിലധികം ഭാഗത്ത് മലിനജലം കെട്ടി നിൽക്കുന്നതിനാൽ കാൽനട യാത്രക്കാർക്ക് ഇതിൽ ചവിട്ടി കടക്കേണ്ട അവസ്ഥയാണുള്ളതെന്ന് പരിസരവാസികൾ പറയുന്നു. വീടുകൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ മലിനജലമാണ് ഓടകൾ നിറഞ്ഞ്​ റോഡിലൊഴുകുന്നത്. ഇതിനെതിരെ ആരോഗ്യ വകുപ്പും പഞ്ചായത്തും നടപടിയെടുക്കുന്നില്ലെന്ന്​ ആക്ഷേപമുണ്ട്​. സ്ഥലം പരിശോധിച്ച് പരിഹാരം കണ്ടെത്തുമെന്ന് പഞ്ചായത്ത് പ്രസിഡൻറ്​ കെ. സത്യപാൽ പറഞ്ഞു. PEW - KLGD. മംഗലം-ഗോവിന്ദാപുരം അന്തർസംസ്ഥാന റോഡിൽ കൊല്ലങ്കോട് വിനായകൻ ക്ഷേത്രത്തിനുസമീപം റോഡിൽ കെട്ടി നിൽക്കുന്ന മലിനജലം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story