Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Dec 2021 11:59 PM GMT Updated On
date_range 17 Dec 2021 11:59 PM GMTവിപണിയിൽ ക്രിസ്മസ് ആവേശം
text_fieldsbookmark_border
വടക്കഞ്ചേരി: കൊറോണ നിയന്ത്രണങ്ങൾ ഒഴിയുന്ന വേളയിൽ ക്രിസ്മസിനോടനുബന്ധിച്ച് ഉത്സവ വ്യാപാരം തിരിച്ചുപിടിക്കാനുള്ള ഒരുക്കത്തിലാണ് വ്യാപാരികൾ. ക്രിസ്മസ് കരോളുകൾ നടത്തുന്ന കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കുന്നുണ്ടെങ്കിലും വിപണിയിൽ ക്രിസ്മസ് അപ്പൂപ്പൻെറ മുഖംമൂടികളും വേഷങ്ങളും വിൽപനക്ക് എത്തിക്കഴിഞ്ഞു. മിക്ക ഇടവകകളും കരോൾ വേണ്ടെന്നു െവച്ചിരിക്കുകയാണ്. യുവജന സംഘടനകളുടെയും മറ്റും നേതൃത്വത്തിൽ കേക്ക് വിതരണത്തിന് മാത്രമാണ് അനുമതിയുള്ളത്. നക്ഷത്ര വിപണിയും ഒരുങ്ങിയിട്ടുണ്ട്. നിറത്തിലും രൂപത്തിലും കൗതുകമുണർത്തുന്ന സ്റ്റാറുകളാണ് വിപണിയുടെ പ്രത്യേകത. 800 രൂപ മുതലാണ് ഇവയുടെ വില. വിവിധ വലുപ്പത്തിലുള്ള ബഹുവർണ കടലാസ് നക്ഷത്രങ്ങളും തുണികൊണ്ടുണ്ടാക്കിയ നക്ഷത്രങ്ങളിൽ തിളങ്ങുന്ന ബെൽറ്റുകളും ആനക്കുടകളിലേതുപോലുള്ള മുത്തുകളും സീക്വൻസുകളും തൂങ്ങുന്ന തരത്തിൽ പകൽസമയത്ത് ആകർഷിക്കുന്ന രീതിയിലുള്ള നക്ഷത്രങ്ങളും വിപണിയിൽ എത്തിയിട്ടുണ്ട്. രാത്രി സമയങ്ങളിൽ ശ്രദ്ധയാകർഷിക്കുന്ന രീതിയിലുള്ള ബഹുവർണ എൽ.ഇ.ഡി ബൾബുകളുള്ള നക്ഷത്രങ്ങളും വിപണിയിലെത്തിയിട്ടുണ്ട്. കൂടാതെ റെഡിമെയ്ഡ് പുൽക്കൂട്, ക്രിസ്മസ് ട്രീ, പുൽക്കൂടിനകത്ത് സജ്ജീകരിക്കാനുള്ള തിരുപ്പിറവിയുടെയും ഉണ്ണിയേശുവിൻെറയും ഇടയന്മാരുടെയും രൂപങ്ങൾ, മണികൾ, സാന്താക്ലോസ് തൊപ്പികൾ തുടങ്ങിയവ കടകളിൽ പ്രദർശിപ്പിച്ച് വിപണി ആകർഷകമാക്കുന്നുണ്ട് വ്യാപാരികൾ. ക്രിസ്മസ് ആശംസകൾ നവമാധ്യമങ്ങളിലേക്ക് മാറിയെങ്കിലും ക്രിസ്മസ് കാർഡുകളും കടകളിൽ ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story