Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Feb 2022 11:59 PM GMT Updated On
date_range 23 Feb 2022 11:59 PM GMTകഞ്ചിക്കോട്-വാളയാറിൽ സൗരോർജ തൂക്കുവേലി സ്ഥാപിക്കുന്നു
text_fieldsbookmark_border
കഞ്ചിക്കോട്-വാളയാറിൽ സൗരോർജ തൂക്കുവേലി സ്ഥാപിക്കുന്നു കാട്ടാനകളെ റെയിൽപ്പാളത്തിൽ നിന്ന് അകറ്റുക ലക്ഷ്യം പാലക്കാട്: കാട്ടാനകൾ റെയിൽപ്പാളത്തിൽ അപകടത്തിൽപ്പെടാതിരിക്കാൻ സൗരോർജ തൂക്കുവേലി പരീക്ഷണവുമായി റെയിൽവേ. കാട്ടാനകൾ പതിവായി അപകടത്തിൽപ്പെടുന്ന കഞ്ചിക്കോട്, വാളയാർ സ്റ്റേഷനുകൾക്കടയിൽ ബി ലൈൻ പാളത്തിന്‍റെ ഇരുവശത്തുമായി 1300 മീറ്റർ ദുരത്തിലാണ് തൂക്കുവേലി നിർമിക്കുന്നത്. ദക്ഷിണ റെയിൽവേയിൽ ഇതാദ്യമായാണ് തൂക്കുവേലി പരീക്ഷണം നടത്തുന്നത്. കാടിനോട് ചേർന്ന ഭാഗങ്ങളിൽ നേരത്തെ സൗരോർജവേലികൾ വനംവകുപ്പ് പരീക്ഷിച്ചിരുന്നെങ്കിലും വേലിയിലെ വൈദ്യുതാഘാതം തിരിച്ചറിയുന്ന ആനകൾ മരത്തടിയോ കമ്പോ ഉപയോഗിച്ച് വേലി തകർത്ത് മറുപുറം കടക്കുന്നത് പതിവാക്കിയിരുന്നു. ഇതിന് പരിഹാരമായിട്ടാണ് മുകളിൽനിന്ന് തൂങ്ങിക്കിടക്കുന്ന സൗരോർജ തൂക്കുവേലി പരീക്ഷിക്കുന്നത്. രണ്ട് അറ്റത്തായി സ്ഥാപിച്ച ലോഹകമ്പിയിൽ മൂന്നു മീറ്റർ ഉയരത്തിൽ നിന്ന് കുരുത്തോല പോലെ സ്റ്റീൽ വയറുകൾ തൂക്കിയിട്ടാണ് തൂക്കുവേലിയുടെ നിർമാണം. കമ്പികൾ ഘടപ്പിച്ചിരിക്കുന്നത് ഉയരത്തിലായതിനാൽ മരക്കമ്പ് ഇതിന് മുകളിലേക്ക് ഇടാനാകില്ലെന്നാണ് കരുതുന്നത്. സ്റ്റീൽ കമ്പിയിൽ സ്പർശിക്കുമ്പോൾ ചെറിയ ഷോക്ക് ഏൽക്കത്തക്കവിധമാണ് നിർമാണം. ചെറിയ മൃഗങ്ങൾക്ക് ഇതിനടിയിലൂടെ സഞ്ചരിക്കാമെങ്കിലും ആനകൾക്ക് കടക്കാൻ കഴിയില്ല. ആനത്താരയുള്ള ഈ പ്രദേശത്ത് ട്രെയിൻ വരുന്നതിന് മുമ്പായി കടന്നൽ കൂട്ടത്തിന്‍റെ ശബ്ദവും കടുവയുടെ മുരൾച്ചയും ഉണ്ടാക്കുന്ന ശബ്ദസംവിധാനവും നേരത്തെ സ്ഥാപിച്ചിട്ടുണ്ട്. (പടം. PEW PKD RAILWAY. റെയിൽപ്പാളത്തിൽ കാട്ടാനകൾ അപകടത്തിൽപ്പെടാതിരിക്കാൻ കഞ്ചിക്കോട്-വാളയാറിൽ സൗരോർജ തൂക്കുവേലി സ്ഥാപിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story