Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Feb 2022 12:08 AM GMT Updated On
date_range 24 Feb 2022 12:08 AM GMTനിലമ്പൂർ സ്വദേശിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു; സുഹൃത്ത് അറസ്റ്റിൽ
text_fieldsbookmark_border
നിലമ്പൂർ: മരിച്ച നിലയിൽ കണ്ടെത്തിയ നിലമ്പൂർ തെക്കേപ്പുറത്തെ ദണ്ഡപാണിയെ (72) സുഹൃത്ത് കൊലപ്പെടുത്തിയതെന്ന് തെളിഞ്ഞു. വീട്ടിൽ സന്ദർശകനായിരുന്ന സുഹൃത്ത് നിലമ്പൂർ കല്ലേമ്പാടം സ്വദേശി ചെറുക്കുത്ത് ചന്ദ്രനെ (59) നിലമ്പൂർ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ കോടതി റിമാൻഡ് ചെയ്തു. നിലമ്പൂർ ടൗണിനോട് ചേർന്ന വീട്ടിൽ ഒറ്റക്ക് താമസിച്ചിരുന്ന ദണ്ഡപാണിയുടെ അഴുകിയ മൃതദേഹം ഈ മാസം 13 നാണ് കണ്ടെത്തിയത്. ആയുർവേദ പച്ചമരുന്ന് കച്ചവടം നടത്തിയിരുന്ന ഇയാൾ പുറത്തുപോവുമ്പോൾ വീട് പൂട്ടിക്കിടക്കുന്നതിനാലും ചിലർ ഇടക്ക് വന്നുപോകുന്നതിനാലും അയൽവാസികൾ കാര്യമായി ശ്രദ്ധിക്കാറില്ല. ഭാര്യ മരിച്ചിട്ട് രണ്ട് വർഷമായി. രണ്ട് മക്കളിൽ ഒരാൾ കോഴിക്കോട്ടും മറ്റൊരാൾ കുടുംബസമേതം നിലമ്പൂരിലെ ഫ്ലാറ്റിലുമാണ് താമസം. കുറച്ച് ദിവസമായി അച്ഛനെ പുറത്തുകാണാത്തതിനാൽ മകൻ ബാബു വീടിനടുത്ത് വന്ന് നോക്കിയപ്പോഴാണ് ദുർഗന്ധം പരക്കുന്നത് ശ്രദ്ധയിൽപ്പെട്ടതും പൊലീസിനെ അറിയിച്ചതും. നിലമ്പൂർ ഡിവൈ.എസ്.പി, സി.ഐ എന്നിവർ നടത്തിയ പരിശോധനയിൽ മൃതദേഹം കിടന്നിരുന്ന കട്ടിലിൽ പാതി മുറിഞ്ഞ സിമൻറ് കട്ടയും അതിൽ രക്തം പുരണ്ടതായും കണ്ടെത്തി. പോസ്റ്റ് കാർഡിൽ ഒരു കുറിപ്പും കണ്ടു. പോസ്റ്റ്മാർട്ടം റിപ്പോർട്ടിൽ കൊലപാതക സൂചന തെളിഞ്ഞിരുന്നു. ഒരു വർഷമായി ദണ്ഡപാണിയുമായി പരിചയത്തിലായ ചന്ദ്രൻ ഇടക്ക് രാത്രിയിൽ തങ്ങാൻ ദണ്ഡപാണിയുടെ വീട്ടിലെത്താറുണ്ട്. ജനുവരി 28ന് ചന്ദ്രനോട് ദണ്ഡപാണി താൻ മണ്ണാർക്കാട്ടേക്ക് പോവുകയാണെന്നും വീട്ടിൽ നിന്ന് പോകണമെന്നും പറഞ്ഞതോടെ തർക്കമുണ്ടായി. തുടർന്ന് പോയ ചന്ദ്രൻ രാത്രിയിൽ തിരിച്ചെത്തി, ഉറങ്ങുകയായിരുന്ന ദണ്ഡപാണിയെ സിമന്‍റ് കട്ടയെടുത്ത് തലക്കിടിച്ചു. മരിച്ചതോടെ വെള്ളി ആഭരണം കൈവശപ്പെടുത്തി. താക്കോൽ ഉപയോഗിച്ച് ലോക്കർ തുറക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. കിട്ടിയ കുറച്ച് പണവും ദണ്ഡപാണിയുടെ സഞ്ചിയുമെടുത്ത് സ്ഥലം വിടുകയായിരുന്നു. നിലമ്പൂർ ഡിവൈ.എസ്.പി സജു കെ. എബ്രഹാമിന്‍റെ നേതൃത്വത്തിൽ രൂപവത്കരിച്ച അന്വേഷണ സംഘത്തിൽ നിലമ്പൂർ സി.ഐ പി. വിഷ്ണു, എസ്.ഐ നവീൻ ഷാജ്, എം. അസൈനാർ, എ.എസ്.ഐമാരായ അൻവർ സാദത്ത്, കെ. അനിൽ, സി.പി.ഒ മാരായ ഷീബ, എൻ.പി. സുനിൽ, അഭിലാഷ് കൈപ്പിനി, കെ.ടി. ആഷിഫ് അലി, ടി. നിബിൻ ദാസ്, ജിയോ ജേക്കബ്, കെ. നൗഷാദ് എന്നിവരാണുണ്ടായിരുന്നത്. Nilambur photo-3 Prathi -ചന്ദ്രൻ Nilambur photo-4- കൊലപ്പെട്ട ദണ്ഡപാണി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story