Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകൈക്കൂലി: ചുങ്കത്തറ...

കൈക്കൂലി: ചുങ്കത്തറ പഞ്ചായത്ത് മുൻ സെക്രട്ടറിക്ക് മൂന്ന് വര്‍ഷം തടവും ഒരു ലക്ഷം പിഴയും

text_fields
bookmark_border
എടക്കര: കൈക്കൂലിക്കേസില്‍ ചുങ്കത്തറ ഗ്രാമപഞ്ചായത്ത് മുൻ സെക്രട്ടറിക്ക്​ മൂന്ന് വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. ചുങ്കത്തറ ഗ്രാമപഞ്ചായത്ത് സ്പെഷല്‍ സെക്രട്ടറിയായിരുന്ന കരുളായി സ്വദേശി നവാസ് പനോലനെയാണ് കോഴിക്കോട് എന്‍ക്വയറി കമീഷണര്‍ ആന്‍ഡ് സ്പെഷല്‍ ജഡ്ജ് കോടതി ശിക്ഷിച്ചത്. 2008 മാര്‍ച്ച് 24ന്, ചുങ്കത്തറ സ്വദേശി ബേബിയുടെ ഭാര്യയുടെ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ വ്യാവസായിക ആവശ്യത്തിനുള്ള കെട്ടിടം നിര്‍മിക്കാൻ പെര്‍മിറ്റ് അനുവദിക്കുന്നതിന്​ 20,000 രൂപ കൈക്കൂലി വാങ്ങിയ കേസിലാണ് വിധി. കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് വിഭാഗം പിടികൂടുകയായിരുന്നു. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി തടവ് അനുഭവിക്കണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story