Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Feb 2022 12:00 AM GMT Updated On
date_range 26 Feb 2022 12:00 AM GMTവേനലെത്തും മുമ്പേ വരണ്ട് തുപ്പനാട് പുഴ
text_fieldsbookmark_border
വേനലെത്തുംമുമ്പേ വരണ്ട് തുപ്പനാട് പുഴ കല്ലടിക്കോട്: വേനൽകടുക്കും മുമ്പേ ഗ്രാമപഞ്ചായത്തിലെ പ്രധാന നദിയായ തുപ്പനാട് പുഴ വരണ്ടുതുടങ്ങി. ജലവിതാനം കുറയുന്നത് കരിമ്പ ശുദ്ധജല വിതരണ പദ്ധതി പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുമോയെന്ന ആശങ്കയിലാണ് നാട്ടുകാർ. തുപ്പനാട് പുഴയുടെ വിസ്തൃതി വർഷം തോറും കുറയുകയാണെന്നും നാട്ടുകാർ പറയുന്നു. മണ്ണാത്തിപ്പാറ അക്വാഡക്റ്റിനും നിലാല കടവിനും ഇടയിൽ കരയിടിഞ്ഞും മണ്ണടിഞ്ഞും കരയുടെ വ്യാപ്തി കൂട്ടുകയും പുഴയുടെ വീതികുറയുകയും ചെയ്തു. 10 വർഷം മുമ്പ് പുഴയോര പ്രദേശങ്ങളിൽ റവന്യൂ സംഘം സർവേ നടത്തിയ തൊഴിച്ചാൽ തുപ്പനാട് പുഴ സംരംക്ഷണത്തിന് ഫലപ്രദമായ പദ്ധതികളില്ല. കരിമ്പ, കാരാകുർശ്ശി, കടമ്പഴിപ്പുറം ഗ്രാമ പഞ്ചായത്തുകളിലെ കുടിവെള്ള പദ്ധതികളും തുപ്പനാട് പുഴയെയാണ് ആശ്രയിച്ചാണ് പ്രവർത്തിക്കുന്നത്. ജലസംരക്ഷണത്തിന് ആവശ്യമായ സ്ഥലങ്ങളിൽ തടയണ നിർമിക്കണമെന്നും ആവശ്യം ഉയർന്നു. പടം) KLKD Thupanad 1 ജലവിതാനം താഴ്ന്ന തുപ്പനാട് പുഴ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story