Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഏപ്രിലിലെ റേഷൻ വിതരണം...

ഏപ്രിലിലെ റേഷൻ വിതരണം വൈകുന്നതായി പരാതി

text_fields
bookmark_border
പാലക്കാട്: ഇ-പോസ് യന്ത്രത്തിൽ ക്രമീകരണം നടത്തുന്നതിലുള്ള കാലതാമസം കാരണം ഏപ്രിലിൽ റേഷൻ വിതരണം വൈകുന്നു. ജില്ലയിൽ ഏപ്രിലിലെ റേഷൻ വിഹിതം വാങ്ങാൻ കഴിയാത്ത ഗുണഭോക്താക്കൾക്ക് മേയിലെ വിഹിതത്തോടൊപ്പം റേഷൻ വാങ്ങാമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് അറിയിച്ചിരുന്നു. എന്നാൽ, ഇതുവരെയും ഇ-പോസ് യന്ത്രത്തിൽ ക്രമീകരണം നടത്താൻ ഭക്ഷ്യ പൊതുവിതരണ വകുപ്പിലെ ഐ.ടി വിഭാഗത്തിന് കഴിഞ്ഞിട്ടില്ല. ഇതോടെ ഈ ആഴ്ച ഏപ്രിലിലെ റേഷൻ വിതരണം ലഭിക്കാൻ സാധ്യതയില്ല. ഏപ്രിലിലെ റേഷൻ വിതരണം വാങ്ങാനെത്തുന്നവർക്ക് മേയിലെ വിഹിതം മാത്രമാണ് നൽകുന്നതെന്ന് റേഷൻ വ്യാപാരികളും പറഞ്ഞു. എഫ്.സി.ഐ പരിസരത്തെ ഒരുവിഭാഗം ലോറി ജീവനക്കാരും എൻ.എഫ്.എസ്.എ കരാറുകാരും തമ്മിൽ ഭക്ഷ്യധാന്യങ്ങൾ കൊണ്ടുപോകുന്നത് സംബന്ധിച്ചുള്ള തർക്കമാണ് ഏപ്രിലിലെ ധാന്യവിതരണം തടസ്സപ്പെടാൻ കാരണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story