Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Nov 2021 11:59 PM GMT Updated On
date_range 13 Nov 2021 11:59 PM GMTകുടിൽകെട്ടി സമരം 33 ദിവസം പിന്നിട്ടു
text_fieldsbookmark_border
മുതലമട: ഭവനപദ്ധതികളിൽ അവഗണിച്ചതിനെ തുടർന്ന് അംബേദ്കർ കോളനിവാസികളുടെ കുടിൽകെട്ടി സമരം 33 ദിവസം പിന്നിട്ടിട്ടും സർക്കാറിന് അനക്കമില്ല. 44 പട്ടികജാതി ചക്ലിയ വിഭാഗത്തിലെ കുടുംബങ്ങളാണ് മുതലമട പഞ്ചായത്തിന് മുന്നിൽ കുടിൽ കെട്ടി സമരം നടത്തുന്നത്. 2014ന് മുമ്പ് നൽകിയ അപേക്ഷകൾ പഞ്ചായത്തും പട്ടികജാതി വകുപ്പും യഥാസമയത്ത് പരിഗണിക്കാതായതാണ് റോഡരികിൽ കുഞ്ഞുങ്ങൾക്കൊപ്പം സമരമിരിക്കേണ്ട അവസ്ഥയുണ്ടായതെന്ന് സമരക്കാർ പറയുന്നു. ഒരാഴ്ച മുമ്പ് കലക്ടറേറ്റിൽ എ.ഡി.എമ്മിൻെറ നേതൃത്വത്തിൽ നടന്ന ചർച്ച അലസിയിരുന്നു. വീണ്ടും സമരക്കാരുമായി ചർച്ച നടത്താൻ സർക്കാർ മുന്നോട്ടു വന്നിട്ടില്ല. എല്ലാ അപേക്ഷകളും ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തിയതിനാൽ മുൻഗണനക്രമം അനുസരിച്ച് പദ്ധതികളിൽ ഉൾപ്പെടുത്തുമെന്നാണ് പഞ്ചായത്ത് അധികൃതർ പറയുന്നത്. എന്നാൽ, നേരത്തേ അപേക്ഷ നൽകിയവരെ തഴഞ്ഞ് ഒരു വർഷത്തിനകം മാത്രം അപേക്ഷ നൽകിയവരെ മാത്രം പരിഗണിച്ചതിൽ തദ്ദേശ സെക്രട്ടറി തലത്തിൽ അന്വേഷണം നടത്തണമെന്ന ആവശ്യം ശക്തമാണ്. പഞ്ചായത്ത് ഭരിക്കുന്ന പാർട്ടിയുടെ അനുഭാവികൾക്ക് മാനദണ്ഡം നോക്കാതെ ഭവന പദ്ധതികൾ അനുവദിക്കുകയും പ്രതിപക്ഷ പാർട്ടികളുടെ അനുഭാവികളെ അവഗണിക്കുകയും ചെയ്യുന്ന അവസ്ഥ മാറണമെന്നും സമരക്കാർ പറയുന്നു. PEW - KLGD. 33 ദിവസം കടന്ന മുതലമട പഞ്ചായത്തിനു മുന്നിലെ കുടിൽകെട്ടി സമരം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story