പറളി-ഓടനൂർ പതിപ്പാലം; തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾക്ക് 10 വയസ്സ്
text_fieldsപറളി: തെരഞ്ഞെടുപ്പുകളും ജനപ്രതിനിധികളും മാറി മാറി വരുമ്പോഴും നൽകിയ വാഗ്ദാനങ്ങൾ പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും നടപ്പാക്കാതെ പഴങ്കഥയായി തുടരുന്നതായി പരാതി. പറളി-ഓടനൂർ പതിപ്പാലത്തിന്റെ കാര്യത്തിൽ നൽകിയ വാഗ്ദാനമാണ് കൊല്ലം 10 കഴിഞ്ഞിട്ടും നടപ്പാക്കാതെ കിടക്കുന്നത്. പറളി-കോട്ടായി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്നതും കുഴൽമന്ദം-മുണ്ടൂർ ദേശീയപാത ബൈപാസുമായ പറളി-ഓടനൂർ-റൂട്ടിലെ പറളി പതിപ്പാലം ഉയരവും വീതിയും കൂട്ടി പുനർനിർമിക്കുമെന്നും അതിനായി 15 കോടി ഫണ്ടനുവദിച്ചെന്നും പറഞ്ഞ് ബോർഡ് സ്ഥാപിച്ചിരുന്നെങ്കിലും 10 വർഷമായിട്ടും പദ്ധതി നടപ്പാക്കുന്നതിന്റെ ഒരുനീക്കവും കാണുന്നില്ല.
ജനപ്രതിനിധികൾ നൽകിയ വാഗ്ദാനങ്ങൾ ജനങ്ങളെ കബളിപ്പിക്കാനായിരുന്നെന്നും പരക്കെ ആക്ഷേപമുണ്ട്. പദ്ധതി നടപ്പാക്കാതിരിക്കാൻ മുന്നണികളും പ്രവർത്തകരും ന്യായവാദങ്ങൾ പലതും ഉന്നയിക്കുന്നുണ്ടെങ്കിലും നാട്ടുകാരെ സംബന്ധിച്ചിടത്തോളം അതൊന്നും കേൾക്കാൻ താൽപര്യമില്ലാത്ത മട്ടാണ്. ഓരോ തെരഞ്ഞെടുപ്പു കാലത്തും മുന്നണികളും സ്ഥാനാർഥികളും എണ്ണിയാലൊടുങ്ങാത്ത വാഗ്ദാനങ്ങൾ നൽകും. വോട്ടെടുപ്പ് കഴിഞ്ഞാൽ എല്ലാം മറക്കും ഇതാണ് പതിവെന്ന് നാട്ടുകാർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.