അതിർത്തി കടക്കുന്ന വാഹനങ്ങൾക്ക് രജിസ്റ്റർ ചെയ്യാൻ 100 രൂപ
text_fieldsഗോവിന്ദാപുരം: അതിർത്തി കടക്കുന്ന വാഹനങ്ങൾക്ക് സർക്കാർ പോർട്ടലിൽ രജിസ്ട്രേഷൻ ചെയ്യാൻ സ്വകാര്യ സ്ഥാപനങ്ങൾ ഈടാക്കുന്നത് നൂറുരൂപ. തമിഴ്നാട്ടിൽ നിന്നും ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെയുള്ളവയിൽ യാത്ര ചെയ്ത് ഗോവിന്ദാപുരം വഴി കേരളത്തിലെത്തുന്നവരിൽനിന്നാണ് പണം ഇൗടാക്കുന്നത്.
പോർട്ടലിൽ രജിസ്റ്റർ ചെയ്യാൻ 100 മുതൽ 150 രൂപ വരെ വാങ്ങുന്നതായാണ് പരാതി. സ്വകാര്യ സ്ഥാപനങ്ങളാണ് ഓൺലൈനായി രജിസ്റ്റർ ചെയ്ത് നൽകുന്നതിന് വൻ തുക ഈടാക്കുന്നത്. അന്തർ സംസ്ഥാന ഗതാഗതം ലഘൂകരിച്ചതിെൻറ ഭാഗമായി തമിഴ്നാട്ടിൽ അതിർത്തിയിലെ പരിശോധന ചെക്ക്പോസ്റ്റുകൾ എടുത്ത് മാറ്റിയിരുന്നു.
ഇതിെൻറ ഭാഗമായാണ് രജിസ്റ്റർ ചെയ്യാത്ത യാത്രക്കാരെ സർക്കാറിെൻറ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തെന്ന് ഉറപ്പാക്കി കടത്തിവിടുന്നത്. രജിസ്റ്റർ ചെയ്യാൻ ചെക്ക് പോസ്റ്റിൽ സർക്കാർ സംവിധാനം കണ്ടെത്താത്തതിനാൽ പരിസരങ്ങളിലെ ചില സ്വകാര്യ സ്ഥാപനങ്ങളാണ് ഇത് ചെയ്യുന്നത്.
അമിത തുക ഈടാക്കുന്നതിനെതിരെ പരിസരത്തെ പൊലീസ് ചെക്ക് പോസ്റ്റിൽ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ലെന്ന് ഉടുമലയിൽ നിന്നും മുതലമടയിലെത്തിയ യാത്രക്കാർ പറയുന്നു. സാമൂഹിക അകലം പാലിക്കാൻ പൊലീസിെൻറ നിർദേശമില്ലാത്തതിനാൽ ഓൺലൈൻ രജിസ്ട്രേഷൻ കേന്ദ്രങ്ങളിൽ എത്തുന്നവർ ഭീതിയിലാണെന്ന് പരിസരവാസികൾ പറയുന്നു.
നിരവധി യാത്രക്കാർ ഗോവിന്ദാപുരം വഴി കടക്കുന്നതിനാൽ സർക്കാർ സംവിധാനം ഏർപ്പെടുത്തണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.