നിർമാണം കഴിഞ്ഞിട്ട് 12 വർഷം; നോക്കുകുത്തിയായി ആലത്തൂരിലെ പകൽവീട്
text_fieldsആലത്തൂർ: ഗ്രാമപഞ്ചായത്തിലെ ‘പകൽവീട്’ പദ്ധതി പ്രവർത്തന സജ്ജമാക്കണമെന്നാവശ്യം ശക്തം. 12 വർഷമായി നിർമാണം നടത്തിയിട്ട്.
നിർമാണത്തിന് കാണിച്ച ആവേശം പ്രവർത്തനസജ്ജമാക്കുന്നതിൽ കാണുന്നില്ല. 2011-12ൽ ആലത്തൂർ ബ്ലോക്ക് പഞ്ചായത്തിന്റെ ഫണ്ടുപയോഗിച്ച് കോർട്ട് റോഡിൽ പൊലീസ് സ്റ്റേഷനു പിന്നിൽ ആയാർകുളം ഭാഗത്താണ് പകൽവീട് കെട്ടിടം നിർമിച്ചത്.
വയോധികർക്ക് പകൽ സമയം ചെലവഴിക്കാനുള്ള കേന്ദ്രമെന്ന നിലക്കാണ് പദ്ധതി ആരംഭിച്ചത്. കെട്ടിടം നിർമിച്ചെങ്കിലും പ്രവർത്തന സജ്ജമാക്കാൻ കഴിഞ്ഞിട്ടില്ലെന്നും പ്രവർത്തിപ്പിക്കാനാവശ്യമായ കാര്യങ്ങൾ ചെയ്ത് വരുന്നതായും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ. ഷൈനി പറഞ്ഞു.
പകൽവീട് തുറന്നില്ലെങ്കിൽ സമരം നടത്തും -കോൺഗ്രസ്
ആലത്തൂർ: പഞ്ചായത്തിലെ പകൽവീട് ഉടൻ തുറക്കണമെന്ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ഇനിയും കാലതാമസം വരുത്തുന്ന പക്ഷം സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും യോഗം അറിയിച്ചു.
പ്രസിഡന്റ് പള്ളത്ത് സോമൻ അധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി ജില്ല ജനറൽ സെക്രട്ടറി തൃപ്പാളൂർ ശശി, എൻ. രാമചന്ദ്രൻ, സെയ്തു മുഹമ്മദ്, കുഞ്ഞഹമ്മദ്, സി. ജയൻ, ജബ്ബാർ, പ്രിയ ബാബു, തൻസീല, ഗുരുവായൂരപ്പൻ, ജാഫർ, കണ്ണൻ, എം. ദിലീപ്, ഷാഹിദ്, കെ. ഹരിദാസ്, ലത സ്വാമിനാഥൻ, രജനി, ശ്രീജിത്ത്, വിനോദ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.