പാലക്കാട് ജില്ലയിൽ 1456 ഹെക്ടർ നെൽകൃഷി നശിച്ചു
text_fieldsപാലക്കാട്: താളം തെറ്റിയ മഴയിൽ പാലക്കാെട്ട നെൽകർഷകർക്ക് ഉണ്ടായത് തീരാദുരിതം. കൃഷിവകുപ്പിെൻറ കണക്കുപ്രകാരം വിളവെടുപ്പിന് പാകമായ 1456 ഹെക്ടർ നെൽകൃഷി തീവ്രമഴയിൽ നശിച്ചു.
കർഷകർക്ക് 22 കോടി രൂപയുടെ നഷ്ടം സംഭവിച്ചു. കണക്കെടുപ്പ് പൂർത്തിയാകാത്തതിനാൽ നഷ്ടത്തിെൻറ തോത് വർധിക്കാനാണ് സാധ്യത.
വിളഞ്ഞ വയൽ കൊയ്തെടുക്കാനും നെല്ല് വിൽക്കാനും കർഷകർ ഏറെ പ്രയാസപ്പെടുന്ന സാഹചര്യമാണ്.
സംസ്ഥാനത്ത് വിളയുന്ന നെല്ലിെൻറ 40 ശതമാനവും പാലക്കാട് ജില്ലയിൽ നിന്നാണ്. കഴിഞ്ഞ സീസണിൽ സപ്ലൈകോ സംഭരിച്ച നെല്ലിെൻറ 46 ശതമാനവും ജില്ലയിൽ നിന്നാണ്. 32,000 ഹെക്ടറിലാണ് ഈ പ്രാവശ്യം ഒന്നാം വിള ഇറക്കിയത്. ഇതുവരെ 3000 ഹെക്ടറിൽ വിളവെടുപ്പ് പൂർത്തിയായി. ശേഷിച്ച വയലുകളിൽ കൊയ്ത്ത് നടന്നുകൊണ്ടിരിക്കെയാണ് മഴയിൽ വൻ കൃഷിനാശം ഉണ്ടായത്.
സംഭരണത്തിന് മുന്നൊരുക്കം നടത്തുന്നതിൽ സപ്ലൈകോക്ക് ഇത്തവണയും വീഴ്ച സംഭവിച്ചു. സപ്ലൈകോക്ക് വേണ്ടി കർഷകരിൽനിന്ന് താങ്ങുവിലയ്ക്ക് നെല്ല് സംഭരിച്ച് അരിയാക്കി തിരികെ എത്തിക്കുന്നത് സംസ്ഥാനത്തെ 52ഓളം സ്വകാര്യ മില്ലുകളാണ്.
മില്ലുടമകളുമായി ധാരണയിൽ എത്താൻ കഴിയാത്തതിനാൽ ഒക്ടോബർ ആദ്യംമുതൽ സംഭരണത്തിന് സാധ്യതയില്ല. കോവിഡ് വ്യാപനസാഹചര്യത്തിൽ അയൽസംസ്ഥാനങ്ങളിൽനിന്ന് ഏറെ പ്രയാസപ്പെട്ടാണ് കൊയ്ത്തുയന്ത്രം കൊണ്ടുവരുന്നത്. കൃഷിവകുപ്പിെൻറ കണക്കുപ്രകാരം 181 യന്ത്രങ്ങളാണ് എത്തിയത്. മഴ തുടരുന്നതിനാൽ എങ്ങനെ വിള നശിക്കാതെ കൊയ്തെടുക്കുമെന്ന ആശങ്കയിലാണ് കർഷകർ.
കൊയ്ത നെല്ല് കയറ്റിപോകുന്നതിലും ഏറെ പ്രതിസന്ധികളുണ്ട്. സർക്കാറുമായി വിലപേശി മില്ലുടമകളാണ് ലാഭം കൊയ്യുന്നതെന്ന് കർഷകർക്ക് ആക്ഷേപമുണ്ട്.
കല്ലൂരിൽ പേത്തക്കർ നെൽകൃഷി നശിച്ചു
കല്ലൂർ: കല്ലൂരിൽ പത്തേക്കർ നെൽകൃഷി വെള്ളം കയറി നശിച്ചു. പൂപ്പാടം പാടശേഖര സമിതിയിലെ കൃഷിയാണ് കൊയ്യാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ നശിച്ചത്. വായ്പയെടുത്താണ് ഒന്നാം വിളയിറക്കിയതെന്ന് കൂട്ടപ്പുരയിൽ പത്മിനി പറഞ്ഞു.
ഒന്നാം വിള പൂർണമായും നശിച്ചതോടെ രണ്ടാം വിളക്ക് നിലമൊരുക്കാൻ പോലും പണമില്ലെന്ന് കർഷകർ പറയുന്നു. വയലിൽ വെള്ളം കാരണം കൊയ്ത്ത് യന്ത്രം ഇറക്കാൻ പോലും കഴിയുന്നില്ല. പത്മിനി, പുഷ്പ ജഗദീശൻ, പി.കെ. കൃഷ്ണൻകുട്ടി എന്നിവരുടെ കൃഷിയാണ് പൂർണമായി നശിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.