ഉടമയില്ലാത്ത നിലയിൽ സൂക്ഷിച്ച 16 കിലോ കഞ്ചാവ് കണ്ടെത്തി
text_fieldsപാലക്കാട്: ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽനിന്ന് ഉടമയില്ലാത്ത നിലയിൽ രണ്ടു ബാഗുകളിൽ സൂക്ഷിച്ച 16 പാക്കറ്റുകളിൽനിന്നായി 16.100 കിലോ കഞ്ചാവ് കണ്ടെത്തി.
പാലക്കാട് എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർക്കോട്ടിക് സ്പെഷൽ സ്ക്വാഡ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജിജി പോളും സംഘവും പാലക്കാട് ആർ.പി.എഫും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്.
പരിശോധനയിൽ പാലക്കാട് ആർ.പി.എഫ് സബ് ഇൻസ്പെക്ടർ ബിനോയ് കുമാർ, എൻ.അശോക്, രേവതി എസ്. കുമാർ,അസി. എക്സൈസ് പ്രീവന്റിവ് ഒാഫിസർ രാജേഷ് കുമാർ, ഗോകുലകുമാർ, സുനിൽ കുമാർ, വനിത സിവിൽ എക്സൈസ് ഓഫിസർ കെ.ആർ. രഞ്ജു, എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.