പാലക്കാട് പാസിന് അപേക്ഷിച്ചത് 18,904 പേർ; 8,064 എണ്ണം തള്ളി
text_fieldsപാലക്കാട്: ലോക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ അടിയന്തര ഘട്ടങ്ങളില്‍ യാത്ര ചെയ്യുന്നതിനുള്ള പൊലീസ് പാസിനായി ജില്ലയിൽ മേയ് എട്ട് വൈകിട്ട് മുതൽ തിങ്കളാഴ്ച വൈകിട്ട് ആറ് വരെ അപേക്ഷിച്ചത് 18,904 പേർ. ഇതിൽ 4,878 അപേക്ഷകൾക്ക് അനുമതി നൽകി. അത്യാവശ്യമില്ലെന്നു കണ്ടെത്തിയ 8,064 അപേക്ഷകൾ നിരസിച്ചതായി സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി പി.സി. ബിജുകുമാർ അറിയിച്ചു.
pass.bsafe.kerala.gov.in എന്ന വെബ്സൈറ്റിലൂടെ അവശ്യ സര്‍വിസ് വിഭാഗത്തിലെ തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാത്തവര്‍, വീട്ടുജോലിക്കാര്‍, തൊഴിലാളികള്‍ എന്നിവര്‍ക്കും പാസിന് ഓണ്‍ലൈനായി അപേക്ഷിക്കാം. ഇവര്‍ക്കു വേണ്ടി തൊഴില്‍ദായകര്‍ക്കും അപേക്ഷിക്കാവുന്നതാണ്.
യാത്രാനുമതി കിട്ടിയാല്‍ അപേക്ഷകരുടെ മൊബൈല്‍ ഫോണില്‍ ലിങ്ക് ലഭിക്കും. ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ലഭിക്കുന്ന പാസാണ് പൊലീസ് പരിശോധനയ്ക്ക് കാണിക്കേണ്ടത്. ജില്ല വിട്ട് യാത്ര ചെയ്യുന്നത് പൊതുവേ നിരുത്സാഹപ്പെടുത്താനാണ് സർക്കാർ തീരുമാനം.
ജില്ല വിട്ടുള്ള പാസ് അത്യാവശ്യക്കാർക്ക് മാത്രം
പാലക്കാട്: അടുത്ത ബന്ധുവിെൻറ മരണം, വിവാഹം, വളരെ അടുത്ത ബന്ധുവായ രോഗിയെ സന്ദര്‍ശിക്കല്‍, രോഗിയെ ചികിത്സ ആവശ്യത്തിനായി മറ്റൊരിടത്തേക്ക് കൊണ്ടുപോകല്‍ തുടങ്ങിയ കാര്യങ്ങള്‍ക്ക് മാത്രമേ ജില്ല വിട്ട് യാത്ര അനുവദിക്കുകയുള്ളൂവെന്ന് പൊലീസ് അറിയിച്ചു.
ജില്ലക്കകത്ത് ദീർഘദൂര യാത്രകൾക്കും സ്ഥിരമായി ജോലിക്ക് പോകേണ്ടവർക്കും പൊലീസ് പാസ് നിർബന്ധമാണ്. പൊലീസ് പാസിനോടൊപ്പം ഒരു തിരിച്ചറിയല്‍ കാര്‍ഡ് കൂടി കരുതണം. വാക്സിനേഷന് കേന്ദ്രങ്ങളിൽ പോകുന്നവര്‍ക്കും അത്യാവശ്യ സാധനങ്ങള്‍ വാങ്ങാനായി തൊട്ടടുത്തുളള കടകളില്‍ പോകുന്നവര്‍ക്കും സത്യപ്രസ്താവന മതിയാകും. അതിെൻറ മാതൃകയും ഈ വെബ്സൈറ്റില്‍ ലഭിക്കും. അന്തർ സംസ്ഥാന യാത്രകൾക്ക് കോവിഡ് ജാഗ്രത പോർട്ടലിൽ തന്നെയാണ് രജിസ്റ്റർ ചെയ്യേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.