ഭക്ഷ്യവിഷബാധയേറ്റത് 21 പേർക്ക്: സാമ്പിൾ പരിശോധനക്ക് അയച്ചു
text_fieldsമുണ്ടൂർ: മൈലം പുള്ളിയിൽ ഹോട്ടൽ ഭക്ഷണം കഴിച്ച് ഭക്ഷ്യ വിഷബാധയേറ്റ് രണ്ട് ദിവസങ്ങൾക്കകം വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത് 21 പേരെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. വിദഗ്ദാന്വേഷണത്തിന്റെ ഭാഗമായി ആശുപത്രിയിൽ ചികിത്സ തേടിയവരുടെ മലം തിരുവനന്തപുരത്തേയും പാലക്കാട്ടെയും ലാബുകളിലേക്ക് അയച്ചു.
നേരത്തെ ഹോട്ടലിലെ കുടിവെള്ളം പരിശോധനക്കായി മുണ്ടൂരിലെ ഐ.ആർ.ടി.സി ലാബിലേക്ക് അയച്ചിരുന്നു. നാല് ദിവസങ്ങൾക്കകം ഇതിന്റെ ഫലം ലഭിക്കും. പുതുതായി തിങ്കളാഴ്ച വൈകീട്ട് നാല് പേരാണ് മൈലം പുള്ളി ആശുപത്രിയിൽ ചികിത്സ തേടിയത്.
മൂന്ന് കുട്ടികൾ ഉൾപ്പെടെ ആദ്യഘട്ടത്തിൽ ചികിത്സ തേടിയവർ അപകടനില തരണം ചെയ്തതായി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
മറ്റുള്ളവരുടെ ആരോഗ്യസ്ഥിതിയിൽ പുരോഗതിയുണ്ട്. ഡോക്ടർമാരുടെ നിരീക്ഷണം പൂർത്തിയായ മുറക്ക് ഇവരും ആശുപത്രി വിടും. അതേസമയം, മുണ്ടൂരിലും പരിസരങ്ങളിലുമുള്ള ഭോജന ശാലകളിലും മറ്റും പരിശോധന കർശനമാക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ആശുപത്രിയിലുള്ളവരെ ജനപ്രതിനിധികളും പൗരപ്രമുഖരും സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.