ഒമ്പത് മാസത്തിൽ ശാസ്ത്രീയമായി സംസ്കരിച്ചത് 2300 ടൺ മാലിന്യം
text_fieldsപാലക്കാട്: ഒമ്പത് മാസത്തിൽ ജില്ലയിൽ ശാസ്ത്രീയമായി സംസ്കരിച്ചത് 2300 ടൺ മാലിന്യം. 2024 ഏപ്രിൽ മുതൽ ഡിസംബർ വരെ കാലയളവിലാണ് ഇത്രയും മാലിന്യം സംസ്കരിച്ചത്. വീണ്ടും ഉപയോഗിക്കാൻ കഴിയുന്നതും പുനഃചംക്രമണം ചെയ്യാൻ കഴിയാവുന്നതുമായ പ്ലാസ്റ്റിക് തരംതിരിച്ച് നൽകുന്ന ഹരിതകർമ്മ കൺസോർട്യങ്ങൾക്ക് നിലവിൽ സ്വകാര്യ സ്ഥാപനങ്ങളേക്കാൾ വില നൽകുന്നത് ക്ലീൻ കേരള കമ്പനിയാണ്.
പുനരുപയോഗവും പുനഃ ചംക്രമണവും സാധ്യമാകാത്ത നിഷ്ക്രിയ മാലിന്യം സിമന്റ് ഫാക്ടറിയിൽ കൊണ്ടുപോയാണ് സംസ്കരിക്കുന്നത്. ഇതിന് തദ്ദേശ സ്ഥാപനങ്ങൾ ക്ലീൻ കേരള കമ്പനിക്ക് നിശ്ചിത തുക നൽകും. ക്ലീൻ കേരള കമ്പനിക്ക് മാലിന്യം കൈമാറുമ്പോൾ തദ്ദേശ സ്ഥാപനങ്ങളും സുരക്ഷിതമാണ്.
മാലിന്യം സുരക്ഷിതമായി സംസ്കരിക്കാൻ തമിഴ്നാട്ടിലെ സിമന്റ് ഫാക്ടറികളും ക്ലീൻ കേരള കമ്പനിയും തമ്മിൽ പ്രത്യേക കരാറുണ്ട്. ഇതുപ്രകാരം കൃത്യമായ പ്രവർത്തനങ്ങൾ നടക്കുന്നതുമൂലമാണ് അജൈവ മാലിന്യം എത്ര വർധിച്ചാലും അതെല്ലാം കൃത്യമായും ശാസ്ത്രീയമായും സംസ്കരിക്കാൻ കഴിയുന്നതെന്ന് ക്ലീൻ കേരള കമ്പനി ജില്ല മാനേജർ ആദർശ് ആർ. നായർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.