Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightപൂജാരി ചമഞ്ഞ്...

പൂജാരി ചമഞ്ഞ് പെൺകുട്ടിയെ പീഡനത്തിനിരയാക്കിയ കേസ്; പ്രതിക്ക് 40 വർഷം കഠിന തടവ്

text_fields
bookmark_border
പൂജാരി ചമഞ്ഞ് പെൺകുട്ടിയെ പീഡനത്തിനിരയാക്കിയ കേസ്; പ്രതിക്ക് 40 വർഷം കഠിന തടവ്
cancel

​പാല​ക്കാ​ട്: പൂ​ജാ​രി ച​മ​ഞ്ഞ് അ​സു​ഖം മാ​റ്റാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് ബാ​ലി​ക​യെ ലൈം​ഗി​ക പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ കേ​സി​ൽ ഒ​ന്നാം പ്ര​തി​ക്ക് 40 വ​ർ​ഷം ക​ഠി​ന ത​ട​വും 1,30,000 രൂ​പ പി​ഴ​യും ശി​ക്ഷ. ഒ​ന്നാം പ്ര​തി പാ​ല​ക്കാ​ട് കൂ​ട​ല്ലൂ​ർ പ​ടി​ഞ്ഞാ​ത്ത​റ താ​ഴ​ത്തെ വീ​ട് വി​നോ​ദി​നെ​യാ​ണ് (42) ശി​ക്ഷി​ച്ച​ത്. ര​ണ്ടാം പ്ര​തി മ​ഞ്ഞ​ളൂ​ർ തി​ല്ല​ങ്കോ​ട് വി​ദ്യ​ക്ക് (37) 23 വ​ർ​ഷം ക​ഠി​ന​ത​ട​വും ര​ണ്ട് ല​ക്ഷം രൂ​പ പി​ഴ​യും വി​ധി​ച്ചു. പാ​ല​ക്കാ​ട് ഫാ​സ്റ്റ് ട്രാ​ക്ക് സ്പെ​ഷ​ൽ പോ​ക്സോ കോ​ട​തി ജ​ഡ്ജി ടി. ​സ​ഞ്ജു​വാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്. പി​ഴ അ​ട​യ്ക്കാ​ത്ത പ​ക്ഷം ഒ​ന്നാം പ്ര​തി ഒ​രു വ​ർ​ഷ​വും മൂ​ന്നു മാ​സ​വും ര​ണ്ടാം പ്ര​തി ര​ണ്ടു വ​ർ​ഷ​വും അ​ധി​ക ക​ഠി​ന ത​ട​വ് അ​നു​ഭ​വി​ക്ക​ണം.

ഒ​ന്നാം പ്ര​തി അ​തി​ജീ​വി​ത​യു​ടെ വീ​ട്ടി​ൽ വെ​ച്ചും ബ​ന്ധു​വീ​ട്ടി​ൽ വെ​ച്ചും പ​ല ത​വ​ണ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്നും ര​ണ്ടാം പ്ര​തി പീ​ഡ​ന​ത്തി​ന് ഒ​ത്താ​ശ ചെ​യ്തെ​ന്നു​മാ​ണ് പ്രോ​സി​ക്യൂ​ഷ​ൻ വാ​ദം. ആ​ല​ത്തൂ​ർ എ​സ്.​ഐ​യാ​യി​രു​ന്ന എം.​ആ​ർ. അ​രു​ൺ​കു​മാ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ ആ​ല​ത്തൂ​ർ ഇ​ൻ​സ്പെ​ക്ട​റാ​യി​രു​ന്ന ടി.​എ​ൻ. ഉ​ണ്ണി​കൃ​ഷ്ണ​ൻ, കു​ഴ​ൽ​മ​ന്ദം ഇ​ൻ​സ്പെ​ക്ട​റാ​യി​രു​ന്ന ആ​ർ. ര​ജീ​ഷ്. എ​ന്നി​വ​ർ അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു. അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നെ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ താ​ജു​ദ്ദീ​ൻ, എ.​എ​സ്.​ഐ സു​ലേ​ഖ, വ​ത്സ​ൻ എ​ന്നി​വ​ർ സ​ഹാ​യി​ച്ചു. പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ​മാ​രാ​യ ടി. ​ശോ​ഭ​ന, സി. ​ര​മി​ക എ​ന്നി​വ​ർ ഹാ​ജ​രാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rape Case
News Summary - 40 year imprisonment for rape case accused
Next Story