എലവഞ്ചേരിയിൽ 5000 വർഷം പഴക്കമുള്ള മുനിയറകൾ കണ്ടെത്തി
text_fieldsകൊല്ലങ്കോട്: എലവഞ്ചേരി കൊളുമ്പിൽ 5000 വർഷം പഴക്കമുള്ള മുനിയറകൾ കണ്ടെത്തി. തൃശൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന പ്രാദേശിക ചരിത്ര ഗവേഷക സംഘത്തിലെ ഹരിദാസ് ബോധിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇത് കണ്ടെത്തിയത്.
പ്രാചീനശിലായുഗത്തിലെ സന്യാസികൾ ധ്യാനത്തിന് ഉപയോഗിക്കുന്നതാണ് ഇത്തരം കല്ലറകൾ. ഇതിനുമുമ്പ് ഇടുക്കി മറയൂരിൽ മാത്രമാണ് ഇത്തരത്തിലുള്ള കല്ലറകൾ കണ്ടെത്തിയിട്ടുള്ളത്.
ഇരിപ്പിടങ്ങൾ ക്രമീകരിച്ച നിലയിലുള്ള മുനിയറകളാണ് കണ്ടെത്തിയത്. ഉത്തരേന്ത്യയിലും റോമിലും കണ്ടെത്തിയ കിടക്കുന്നതരത്തിലുള്ള മുനിയറകളണ് കണ്ടെത്തിയതെന്ന് തൃശൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന പ്രാദേശിക ചരിത്ര ഗവേഷക സംഘത്തിലെ അംഗമായ ഹരിദാസ് ബോധി പറഞ്ഞു.
തെന്മലയിൽ ഇത്തരം ചരിത്രസ്മാരകങ്ങൾ കണ്ടെത്താനുള്ള ശ്രമം തുടർന്നുവരുകയാണ്.
കഴിഞ്ഞ ആഴ്ചകളിൽ ആലത്തൂർ പ്രദേശങ്ങളിലും പ്രാചീന ശിലായുഗവുമായി ബന്ധപ്പെട്ട് തെളിവുകൾ കണ്ടെത്താൻ സാധിച്ചിട്ടുള്ളതിനാൽ പാലക്കാട് ചുരത്തിലെ നെല്ലിയാമ്പതി, അട്ടപ്പാടി മലനിരകളും താഴ്വരകളും മുനിയറ, ഗുഹകൾ, കൽവെട്ടുപാറകൾ, നന്നങ്ങാടികൾ എന്നിവ കൂടുതൽ പഠനവിധേയമാക്കാനുള്ള തയാറെടുപ്പിലാണ് പ്രാദേശിക ചരിത്ര ഗവേഷക സംഘം.
ബുദ്ധസന്യാസിമാര്‍ നിര്‍വാണമടഞ്ഞ ഗുഹകളായിരിക്കണം ഇവയില്‍ പലതുമെന്ന് അഭിപ്രായമുണ്ട്. ബി.സി രണ്ടോ മൂന്നോ നൂറ്റാണ്ടുകളായിരിക്കണം ഇവയുടെ കാലമെന്ന് കരുതുന്നു.
ദക്ഷിണേന്ത്യയില്‍ കണ്ടെത്തിയ ഇത്തരം പല ഗുഹകളും ബൗദ്ധ-ജൈന സന്യാസിമാരുടെ വാസസ്ഥലങ്ങളായിരുന്നെന്ന് ചരിത്രകാരന്മാര്‍ സ്ഥാപിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.