പറമ്പിക്കുളം-ആളിയാര്‍ ലഭിക്കാനുള്ളത് 52.20 ദശലക്ഷം ഘനയടി ജലം
text_fieldsപാലക്കാട്: മണക്കടവ് വിയറില്‍ 2022 ജൂലൈ ഒന്ന് മുതല്‍ 2023 ജൂണ്‍ ഏഴ് വരെ 7302.20 ദശലക്ഷം ഘനയടി ജലം ലഭിച്ചു. പറമ്പിക്കുളം-ആളിയാര്‍ കരാര്‍ പ്രകാരം 52.20 ദശലക്ഷം ഘനയടി ജലം ലഭിക്കാനുള്ളതായി സംയുക്ത ജലക്രമീകരണ വിഭാഗം ജോയിന്റ് ഡയറക്ടര്‍ അറിയിച്ചു.
പറമ്പിക്കുളം-ആളിയാര്‍ പദ്ധതി പ്രകാരമുള്ള നിലവിലെ ജലലഭ്യത (പരമാവധി ജലസംഭരണശേഷി ബ്രാക്കറ്റില്‍). ലോവര്‍ നീരാര്‍-105.10 (274) ദശലക്ഷം ഘനയടി, തമിഴ്നാട് ഷോളയാര്‍-620.91 (5392), കേരള ഷോളയാര്‍-3201.40 (5420), പറമ്പിക്കുളം - 6295.28 (17,820), തൂണക്കടവ്-207.93 (557), പെരുവാരിപ്പള്ളം-198.61 (620), തിരുമൂര്‍ത്തി-703.92 (1935), ആളിയാര്‍-858.66 (3864).
ആളിയാർ വെള്ളം എത്തിയില്ലെങ്കിൽ സത്യഗ്രഹമെന്ന് കർഷകർ
പാലക്കാട്: നാലോ അഞ്ചോ ദിവസത്തിനുള്ളിൽ ആളിയാർ വെള്ളം ചിറ്റൂർ പുഴയിലെത്തിയില്ലെങ്കിൽ ചിറ്റൂർ പുഴ ആയക്കെട്ടിൽ കർഷകർ അനിശ്ചിത കാല സത്യഗ്രഹമിരിക്കുമെന്ന് കർഷകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
മേയ് 15 മുതൽ ജലം വിതരണം ചെയ്യുമെന്നാണ് ഏതാനും ദിവസം മുമ്പ് ചിറ്റൂർ പുഴ ഉപദേശക സമിതി യോഗത്തിൽ മന്ത്രി കെ. കൃഷ്ണൻകുട്ടി അറിയിച്ചത്. എന്നാൽ 20 ദിവസം പിന്നിട്ടിട്ടും വെള്ളം കിട്ടിയിട്ടില്ല.
മുഖ്യമന്ത്രിയും ജലസേചന വകുപ്പ് മന്ത്രിയും അടിയന്തരമായി ഇടപെടണമെന്ന് പറമ്പിക്കുളം-ആളിയാർ ജല സംരക്ഷണ സമിതി ഭാരവാഹികൾ ആവശ്യപ്പെട്ടു. വാർത്തസമ്മേളനത്തിൽ പറമ്പിക്കുളം-ആളിയാർ ജല സംരക്ഷണ സമിതി ജനറൽ കൺവീനർ മുതലാംതോട് മണി, പി.ആർ. ഭാസ്കരദാസ്, എ.കെ. ഓമനക്കുട്ടൻ, കെ. ദേവദാസൻ, എസ്. അധിരഥൻ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.