52.5 കോടിയുടെ മെഗാ കുടിവെള്ള പദ്ധതി; പ്രതീക്ഷയോടെ നാട്ടുകാർ
text_fieldsകോട്ടായി: 52.5 കോടി ചെലവഴിച്ച് പണിയുന്ന ജലജീവൻ പദ്ധതി യാഥാർഥ്യമാകുന്നത് പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് നാട്ടുകാർ. പദ്ധതി വന്നാൽ പഞ്ചായത്തിലെ എല്ലാ വാർഡുകളിലെയും ശുദ്ധജല വിതരണ പ്രശ്നം പരിഹരിക്കാനാവും. ജലജീവൻ പദ്ധതി കേന്ദ്ര-സംസ്ഥാന-പഞ്ചായത്ത്-ഗുണഭോക്താക്കൾ-എന്നിവരുടെ കൂട്ടുത്തരവാദിത്തത്തിൽ ഫണ്ട് വിഹിതം ചേർത്താണ് നടപ്പാക്കുക.
കേന്ദ്ര സർക്കാറിെൻറ 40 ശതമാനം, സംസ്ഥാന സർക്കാറിെൻറ 35 ശതമാനം, പഞ്ചായത്തിെൻറ 15 ശതമാനം, ഗുണഭോക്തൃവിഹിതം 10 ശതമാനം എന്നീ ക്രമത്തിലാണ് പദ്ധതി യാഥാർഥ്യമാക്കുക. കോട്ടായിയിലെ ജലജീവൻ പദ്ധതി ടെൻഡർ ഉടനെ ഉണ്ടാകുമെന്നും അടുത്ത ദിവസം തന്നെ പണി തുടങ്ങുമെന്നും പ്രസിഡൻറ് എ. സതീശ് അറിയിച്ചു. ഭാരതപ്പുഴയിൽ മുട്ടിക്കടവിൽ നിന്നും പമ്പിങ് നടത്തി കോട്ടായി പോലീസ് സ്റ്റേഷനു സമീപം നിർമിക്കുന്ന കൂറ്റൻ ടാങ്കിലെത്തിച്ച് പഞ്ചായത്തിെൻറ എല്ല പ്രദേശങ്ങളിലേക്കും വിതരണം ചെയ്യാനാണ്
പദ്ധതി. ഇതിെൻറ ഭാഗമായി ഫിൽറ്റർ പ്ലാന്റും സ്ഥാപിക്കും. വർഷങ്ങൾക്കു മുമ്പ് ഫിൽറ്റർ പ്ലാന്റ് തകർന്നതിനു ശേഷം മുട്ടിക്കടവിൽ നിന്ന് നേരിട്ട് പമ്പിങ് നടത്തുകയാണ്. അതേസമയം, ജലജീവൻ പദ്ധതി വരുമെന്ന് പറഞ്ഞിട്ട് വർഷത്തോളമായെന്നും പദ്ധതി നീണ്ടുപോകുന്നത് പഞ്ചായത്തിെൻറ അനാസ്ഥയാണെന്നും പ്രതിപക്ഷം ആരോപിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.