രണ്ടുമാസത്തിനിടെ പാലക്കാട് ജില്ലയിൽ നിന്ന് നീക്കം ചെയ്തത് 5730 ടൺ മാലിന്യം
text_fieldsഅഗളി ഗ്രാമപഞ്ചായത്തിലെ ഹരിതകർമസേന അംഗങ്ങൾക്ക് ക്ലീൻ കേരള കമ്പനിയുടെ
നേതൃത്വത്തിൽ പരിശീലനം നൽകുന്നു
പാലക്കാട്: രണ്ടുമാസത്തിനിടെ ജില്ലയിൽനിന്ന് ക്ലീൻ കേരള കമ്പനി നീക്കം ചെയ്തത് 5730 ടൺ മാലിന്യം. കഴിഞ്ഞ രണ്ട് സാമ്പത്തിക വർഷത്തേക്കാളും കൂടുതൽ മാലിന്യമാണ് ഈ വർഷം ജനുവരി, ഫെബ്രുവരി മാസങ്ങളിൽ മാത്രം നീക്കം ചെയ്തതെന്ന് ക്ലീൻ കേരള കമ്പനി ജില്ല മാനേജർ ആദർശ് ആർ. നായർ പറഞ്ഞു.
2022-23 സാമ്പത്തിക വർഷം 1351 ടൺ, 2023-24 വർഷം 4038 ടൺ എന്നിങ്ങനെയാണ് ജില്ലയിൽനിന്നും മാലിന്യം നീക്കം ചെയ്തത്. ഇതിൽ പ്ലാസ്റ്റിക്, ഇ-വേസ്റ്റ്, സ്ക്രാപ്പ്, ചില്ല്, നിഷ്ക്രിയ മാലിന്യങ്ങൾ ഉൾപ്പെടും.
കഴിഞ്ഞ രണ്ട് മാസത്തിൽ 7,00,206.85 കിലോ ഗ്രാം പ്ലാസ്റ്റിക്, 7,006.15 കിലോ ഗ്രാം ഇ-വേസ്റ്റ്, 91,885 കിലോ ഗ്രാം ചില്ല്, 49,31,535 കിലോ ഗ്രാം നിഷ്ക്രിയ മാലിന്യം എന്നിവയാണ് ജില്ലയിൽനിന്നും ക്ലീൻ കേരള കമ്പനി നീക്കം ചെയ്തത്.
2022-23 സാമ്പത്തിക വർഷത്തിൽ പ്ലാസ്റ്റിക്-2,38,462.25 കിലോ ഗ്രാം, ഇ-വേസ്റ്റ്-18,944.78 കിലോ ഗ്രാം, സ്ക്രാപ്പ്-234 കിലോ, നിഷ്ക്രിയ മാലിന്യം-10,93,529 കിലോ ഗ്രാം എന്നിങ്ങനെയായിരുന്നു നീക്കം ചെയ്ത്. 2023-24 സാമ്പത്തിക വർഷത്തിൽ പ്ലാസ്റ്റിക്-3,72,108.19 കിലോ ഗ്രാം, ഇ-വേസ്റ്റ്-10,755 കിലോ, സ്ക്രാപ്പ്-3108.52 കിലോ ഗ്രാം, ചില്ല്-66,169 കിലോ, നിഷ്ക്രിയ മാലിന്യം-35,86,232 കിലോ എന്നിങ്ങനെയും നീക്കം ചെയ്തിരുന്നു.
ഇത്തരത്തിൽ നീക്കം ചെയ്യുന്ന മാലിന്യമെല്ലാം പുനഃചംക്രമണം നടത്തും. മാലിന്യമുക്തം നവകേരളം കാമ്പയിന്റെ ഭാഗമായി മാർച്ച് 30ന് സമ്പൂർണ ശുചിത്വ കേരളമായി പ്രഖ്യാപിക്കുന്നതിന്റെ മുന്നോടിയായുള്ള പ്രവർത്തനങ്ങളാണ് നിലവിൽ നടന്നുവരുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.