60 വർഷം പഴക്കമുള്ള കുടിവെള്ള സംഭരണി അപകടാവസ്ഥയിൽ
text_fieldsപെരിങ്ങോട്ടുകുറുശ്ശി: 60 വർഷം പഴക്കമുള്ള ഉപയോഗശൂന്യമായ ജല അതോറിറ്റിയുടെ കോൺക്രീറ്റ് കുടിവെള്ള സംഭരണി നാശ ഭീഷണിയിലായിട്ട് പതിറ്റാണ്ടുകളായി.
പെരിങ്ങോട്ടുകുറുശ്ശി സെന്ററിൽ പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്സിന് പിന്നിലുള്ള കൂറ്റൻ ജലസംഭരണിയാണ് ഏതു സമയത്തും നിലംപൊത്താവുന്ന അവസ്ഥയിലുള്ളത്. കുടിവെള്ള സംഭരണി ഉപയോഗിക്കാതായിട്ട് 20 വർഷത്തോളമായി.
ജലസംഭരണിയുടെ സിമന്റ് തൂണുകൾ തേപ്പ് അടർന്ന് കമ്പി പുറത്തായ സ്ഥിതിയിലാണ്.
ജലസംഭരണിയുടെ മുകളിലെ സ്ലാബും തേപ്പ് അടർന്ന് വീണിട്ടുണ്ട്.വള്ളിപ്പടർപ്പുകളും മറ്റും കയറി കാടു പിടിച്ചുകിടക്കുകയാണ്. ഇതിന്റെ തൊട്ടടുത്താണ് ഗവ: എൽ.പി സ്കൂൾ പ്രവർത്തിക്കുന്നത്. വെള്ളിനേഴിയിൽ ജലസംഭരണി തകർന്ന് അമ്മയും കുഞ്ഞും മരിക്കാനിടയായ സാഹചര്യത്തിൽ പെരിങ്ങോട്ടു കുറിശ്ശിയിലെ ജലസംഭരണി നാട്ടുകാരെ കൂടുതൽ ഭീതിയിലാക്കിയിട്ടുണ്ട്.
20 വർഷമായി ഉപയോഗിക്കാത്ത കുടിവെള്ള സംഭരണി ജല അതോറിറ്റി അധികൃതർ ഇടപെട്ട് ഉടൻ പൊളിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
ജല അതോറിറ്റിക്ക് ഉടൻ കത്തു നൽകുമെന്ന് പഞ്ചായത്തധികൃതരും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.