മംഗലംഡാം, വാളയാർ അണക്കെട്ടുകൾക്ക് 65 വയസ്സ്
text_fieldsമംഗലംഡാം: വരണ്ടുകിടക്കുന്ന കൃഷിയിടങ്ങളിലേക്ക് വെള്ളമെത്തിച്ച് നാടിനെ ഹരിതാഭമാക്കിയ മംഗലംഡാമിനും വാളയാർ ഡാമിനും 65 വയസ്സ്. പല മേഖലകളിലും ജലക്ഷാമം രൂക്ഷമാണെങ്കിലും ഇപ്പോഴും കൃഷിയിൽ പാലക്കാട് മുൻപന്തിയിൽ നിൽക്കുന്നത് ദീർഘവീക്ഷണത്തോടെ തയാറാക്കിയ അണക്കെട്ടുകൾ മൂലമാണ്. കേരളപ്പിറവി വർഷത്തിൽ, തൊട്ടടുത്ത ദിവസങ്ങളിലാണു മംഗലം, വാളയാർ ഡാമുകൾ പൂർത്തീകരിച്ചത്.
കുടിയേറ്റ കർഷകരുടെ അധ്വാനത്തിെൻറ തിളക്കമാണ് മംഗലംഡാമിന്. വിശപ്പടക്കാൻ പോലും വഴിയില്ലാത്ത കാലത്തിൽനിന്ന് ആധുനിക ജീവിതത്തിെൻറ പച്ചപ്പിലേക്ക് മംഗലംഡാം മാറിയതിനു പിന്നിൽ അണക്കെട്ടിെൻറ പങ്ക് വലുതാണ്. ഡാം വന്നതോടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രി, കച്ചവട സ്ഥാപനങ്ങൾ എന്നിവ പ്രദേശത്തിെൻറ മുഖഛായ മാറ്റി. 1940 കാലഘട്ടത്തിലാണ് കുടിയേറ്റം ആരംഭിച്ചത്. കോട്ടയം, പെരുമ്പാവൂർ, ചാലക്കുടി ദേശങ്ങളിൽ നിന്നുവന്ന കുടിയേറ്റ കർഷകരെ പ്രദേശത്തുകാർ ഇരുകൈയും നീട്ടി സ്വീകരിച്ചു. കൃഷിക്കു സമൃദ്ധമായി ജലം ലഭിക്കണമെന്ന ചിന്തയാണ് അണക്കെട്ട് നിർമിക്കാൻ വഴി തുറന്നത്. 1952 കാലഘട്ടത്തിൽ തമിഴ്നാട് സർക്കാർ മംഗലംപുഴയിൽ അണക്കെട്ട് നിർമാണം ആരംഭിച്ചു. തൊഴിലാളികൾക്കും ഉദ്യോഗസ്ഥർക്കും താമസിക്കാൻ ക്വാർട്ടേഴ്സും നിർമിച്ചു. മംഗലം എന്ന നാടിെൻറ പേര് 1956ൽ അണക്കെട്ട് പണി പൂർത്തിയായതോടെ മംഗലംഡാം എന്നായി.
1960കളിൽ സി.വി.എം മാനേജ്മെൻറിെൻറ കീഴിൽ ഇവിടെയുണ്ടായിരുന്ന പ്രാഥമിക വിദ്യാലയം 1964ൽ ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സിസ്റ്റേഴ്സ് ഏറ്റെടുത്തു സ്കൂളിെൻറ പ്രവർത്തനം കാര്യക്ഷമമാക്കി. ഇന്നു ഹയർസെക്കൻഡറി ആയി ലൂർദ് മാതാ സ്കൂൾ ഉയർന്നു. ഇവിടത്തെ വിവിധ മത വിഭാഗങ്ങളുടെ ആരാധനാലയങ്ങൾ ഉയർന്നു. 1954ൽ ജൂലൈ 18ന് മംഗലംഡാമിലേക്ക് ബസ് സർവിസ് ആരംഭിച്ചു.
മഴക്കാലമായാൽ ജില്ലയിൽ ആദ്യം നിറയുന്നത് മംഗലംഡാം ആണ്. ഇടവപ്പാതി ആരംഭിക്കുന്ന ജൂൺ മുതൽ തുലാവർഷം വിടവാങ്ങുന്ന നവംബർ വരെ അണക്കെട്ട് നിറഞ്ഞുകിടക്കും. തുടർന്ന് ഫെബ്രുവരിയോടെ ഡാമിെൻറ ജലനിരപ്പ് താഴും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.