പാലക്കാട് ജില്ലയിൽ പത്ത് മാസത്തിനിടെ പുതിയ 75 എച്ച്.ഐ.വി ബാധിതർ
text_fieldsപാലക്കാട്: ജില്ലയിൽ ജനുവരി മുതൽ ഒക്ടോബർ വരെ 75 പേർക്ക് എച്ച്.ഐ.വി ബാധ സ്ഥിരീകരിച്ചതായി ഡി.എം.ഒ കെ.പി. റീത്ത അറിയിച്ചു. 2030 ഓടെ പുതിയ എച്ച്.ഐ.വി അണുബാധ ഇല്ലാതാക്കുകയാണ് ലക്ഷ്യം. ബോധവത്കരണം ശക്തമാക്കിയാണ് വകുപ്പ് മുന്നോട്ട് പോകുന്നത്. എ.ആർ.ടി കേന്ദ്രങ്ങൾവഴി കൃത്യമായി മരുന്ന് വിതരണം ചെയ്യുന്നതിനാൽ മരണനിരക്ക് കുറഞ്ഞു. സ്‌ത്രീകൾക്കിടയിൽ എച്ച്.ഐ.വി പരിശോധന നടത്താൻ വിമുഖതയുണ്ടെന്നും മടി മാറ്റിവച്ച് മുന്നോട്ടുവരണമെന്നും ഡി.എം.ഒ പറഞ്ഞു.
ലോക എയ്ഡ്‌സ് വിരുദ്ധ ദിനാചരണം ഇന്ന്
പാലക്കാട്: 'ഒന്നായ് തുല്യരായി തടുത്ത് നിർത്താം' എന്ന പേരിൽ ലോക എയ്ഡ്‌സ് വിരുദ്ധ ദിനാചരണ ക്യാമ്പയിൻ വ്യാഴാഴ്‌ച നടക്കുമെന്ന് ഡി.എം.ഒ കെ.പി. റീത്ത വാർത്താസമ്മേളനത്തിൽ പറഞ്ഞു. രാവിലെ ഒമ്പതിന് ഹെഡ് പോസ്‌റ്റ് ഓഫിസ് പരിസരത്തുനിന്ന് തുടങ്ങുന്ന ബോധവൽക്കരണ റാലി ഐ.എം.എ ഹാളിൽ സമാപിക്കും.
രാവിലെ 10ന് പാലക്കാട് ഐ.എം.എ ഹാളിൽ ഷാഫി പറമ്പിൽ എം.എൽ.എ ദിനാചരണം ഉദ്‌ഘാടനം ചെയ്യും. ശരവണൻ പാലക്കാട് മാജിക് ഷോ അവതരിപ്പിക്കും. ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് പ്രദർശനം, വിദ്യാർഥികൾക്കായി പോസ്റ്റർ രചനാ മത്സരം, ബോധവൽക്കരണ ക്ലാസുകൾ എന്നിവ സംഘടിപ്പിക്കും. ജില്ലാ എയ്‌ഡ്‌സ് കൺട്രോൾ ഓഫിസർ ഇൻചാർജ് ഡോ. പി. സജീവ്‌കുമാർ, ജില്ല മാസ് മീഡിയ ഓഫിസർ പി.എ. സന്തോഷ്‌കുമാർ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.