രാജ്യത്തിന്റെ ഐക്യവും സാഹോദര്യവും ഊട്ടിയുറപ്പിച്ച് നാടെങ്ങും സ്വാതന്ത്ര്യദിനാഘോഷം
text_fieldsപട്ടാമ്പി: നാടെങ്ങും ആഘോഷപൂർവം സ്വാതന്ത്ര്യദിനം കൊണ്ടാടി. നഗരസഭ അങ്കണത്തിൽ ചെയർപേഴ്സൻ ഒ. ലക്ഷ്മിക്കുട്ടിയും മേലെ പട്ടാമ്പി ഗാന്ധി പ്രതിമ പരിസരത്ത് വൈസ് ചെയർമാൻ ടി.പി. ഷാജിയും ദേശീയ പതാക ഉയർത്തി. ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചനയും നടന്നു. നമ്പ്രം ശ്മശാനത്തിനു സമീപം വൃക്ഷത്തൈകൾ നട്ടു. വിവിധ ചടങ്ങുകളിൽ ചെയർപേഴ്സൺ ഒ. ലക്ഷ്മിക്കുട്ടി, വൈസ് ചെയർമാൻ ടി.പി. ഷാജി എന്നിവർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. പട്ടാമ്പി താലൂക്ക് കേന്ദ്രമായ സിവിൽ സ്റ്റേഷനിൽ മുഹമ്മദ് മുഹ്സിൻ എം.എൽ.എ പതാക ഉയർത്തി.
പട്ടാമ്പി: ഗവ. സംസ്കൃത കോളജിൽ പ്രിൻസിപ്പൽ ഇൻ ചാർജ് സി.ഡി. ദിലീപ് പതാക ഉയർത്തി. അസോസിയേറ്റ് എൻ.സി.സി ഓഫിസർ ക്യാപ്റ്റൻ ഡോ.പി. അബ്ദു, എൻ.എസ്.എസ്. കോഓഡിനേറ്റർമാരായ ഡോ. അരുൺ കുമാർ, ജയപ്രിയ, സൂപ്രണ്ട് പ്രദീപ് സംസാരിച്ചു. പരിസ്ഥിതി ദിന ക്വിസ് മത്സര വിജയി എം. വൈശാഖ്, പരിസ്ഥിതി ദിന ഉപന്യാസ രചന വിജയി എൻ.കെ. അശ്വതി, യോഗാ ഡേ പോസ്റ്റർ നിർമാണ മത്സരവിജയി കെ. റിസ്വാന നസ്റി എന്നിവർക്ക് സമ്മാനം വിതരണം ചെയ്തു. കൊപ്പം ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ പ്രധാനാധ്യാപിക കെ.ടി. ജലജ പതാക ഉയർത്തി. പി.ടി.എ പ്രസിഡൻറ് എ ഉസ്മാൻ, എസ്.എം.സി ചെയർമാൻ എൻ.പി. ഷാഹുൽ ഹമീദ്, ഇ.പി. അക്ബർ, വി.പി. ശശികുമാർ, കെ.പി. നാസർ, ടി. ഷാജി, കെ. ഫിറോസ്, പി. അബ്ദുൽ നാസർ എന്നിവർ സംസാരിച്ചു. പി മുഹമ്മദ് ഇഖ്ബാൽ സ്വാഗതവും സി.വി ദിനേഷ് നന്ദിയും പറഞ്ഞു.
പട്ടാമ്പി ലയൺസ് ക്ലബിന്റെ നേതൃത്വത്തിൽ പട്ടാമ്പി ലയൺസ് ഭവനിലും ഓങ്ങല്ലൂർ ഗ്രാമ പഞ്ചായത്തിലെ മരുതൂർ ബഡ്സ് സ്കൂളിലും സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ബഡ്സ് ആൻഡ് സ്പെഷൽ സ്കൂൾ പ്രൊട്ടക്ഷൻ ഡിസ്ട്രിക്ട് ചെയർപേഴ്സൻ ലയൺ ഇ.കെ. ബാബു സ്വാതന്ത്ര്യദിന സന്ദേശം നൽകി.
മുസ്ലിം യൂത്ത് ലീഗ് ചോരക്കുന്ന് ശാഖ കമ്മിറ്റി യൂനിറ്റി ഡേ മുസ്ലിം ലീഗ് ജില്ല സെക്രട്ടറി സി.എ. സാജിത് ഉദ്ഘാടനം ചെയ്തു. എസ്.ടി.യു ജില്ല സെക്രട്ടറി കെ.വി. ജബ്ബാർ പതാക ഉയർത്തി. സി.എ. റാസി, ടി. ഇസ്ഹാഖ്, സി.എ സാദിഖ്, ടി.പി. അബൂബക്കർ, സി. ബാവ, സൈതലവി പൂണോത്ത്, ഇ. ഷമീർ, സി.എ. ഷരീഫ്, എം. റിഷാദ് സംസാരിച്ചു.
കുറുവട്ടൂർ ഇന്ദിരാഭവന്റെ നേതൃത്വത്തിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷത്തിൽ മുതിർന്ന കോൺഗ്രസ് നേതാവ് മനമുള്ളി മൊയ്തു ദേശീയ പതാക ഉയർത്തി. വാർഡ് മെംബർ ബിന്ദു സന്തോഷ്, നസീർ ആലിക്കൽ, സി.ടി. യൂസഫ്, ജാഫർ വാളകോട്ടിൽ, താഹിർ കളത്തിൽ, നൗഫൽ വട്ടപ്പറമ്പിൽ, എ. ബഷീർ, എ. മുനീർ, എ.സന്തോഷ്, വി.കെ സൈതലവി, ഹാഫിസ് കോമഞ്ചേരി, കെ.മുജീബ്, എ.വി മരക്കാർ, എ. അബ്ദുൽ ഖാദർ ഹാജി, ഹുസൈൻ കോമഞ്ചേരി, എസ്. മുഹമ്മദ് കുട്ടി, വി.പി. ഉണ്ണീൻകുട്ടി എന്നിവർ പങ്കെടുത്തു.
പട്ടാമ്പി മൗണ്ട് ഹിറ ഇംഗ്ലീഷ് സ്കൂളിൽ പ്രിൻസിപ്പൽ കെ. ഷംസുദ്ദീൻ പതാകയുയർത്തി. മുഖ്യാതിഥി പട്ടാമ്പി എക്സൈസ് ഓഫിസർ അബ്ദു റഹ്മാൻ സ്വാതന്ത്ര്യ ദിന സന്ദേശം കൈമാറി. വൈസ് പ്രിൻസിപ്പൽ ഷാബിന, പി.ടി.എ പ്രസിഡന്റ് മുഹമ്മദ് ബഷീർ, മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് അബ്ദുല്ല എൻജിനീയർ, എം.പി.ടി.എ പ്രസിഡന്റ് നഫീസത്തുൽ മിസ്രിയ, ട്രഷറർ എം.വി. അബ്ദുൽ റഷീദ് എന്നിവർ സംസാരിച്ചു. മാർച്ച് പാസ്റ്റ്, എയ്റോബിക്സ് നൃത്തം, ദേശഭക്തിഗാനാലാപന മത്സരം, ക്വിസ്സ് മത്സരം എന്നിവയും സംഘടിപ്പിച്ചു.
വ്യാപാരി വ്യവസായി ഏകോപനസമിതി പട്ടാമ്പി യൂനിറ്റ് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. പ്രസിഡന്റ് സിദ്ദീഖ് പത്രാസ് ദേശീയ പതാക ഉയർത്തി.
കരിങ്ങനാട് കുണ്ട് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്രദിനം ആഘോഷിച്ചു. മുതിർന്ന നേതാവ് പടിഞ്ഞാക്കര വാപ്പുട്ടി ദേശീയപതാക ഉയർത്തി. ഡി.സി.സി അംഗം നീലടി സുധാകരൻ, ജയകുമാർ, യൂസഫ് എന്നിവർ സംസാരിച്ചു.
ഒറ്റപ്പാലാം: ഒറ്റപ്പാലം എൻ.എസ്.എസ് കെ.പി.ടി ഹൈസ്കൂൾ ഗ്രൗണ്ടിൽ സബ് കലക്ടർ ഡി. ധർമലശ്രീ പതാക ഉയർത്തി മാർച്ച് പാസ്റ്റിൽ സല്യൂട്ട് സ്വീകരിച്ചു. സ്റ്റുഡൻറ്സ് പൊലീസ്, എൻ.സി.സി കേഡറ്റുകൾ എന്നിവർക്കൊപ്പം അട്ടപ്പാടി മോഡൽ റസിഡൻഷ്യൽ സ്കൂളിലെ ബാൻഡ് വാദ്യ സംഘവും മാർച്ച് പാസ്റ്റിൽ അണിനിരന്നു. സബ് കലക്ടർക്കൊപ്പം അഡ്വ. കെ. പ്രേംകുമാർ എം.എൽ.എയും സ്വാതന്ത്ര്യദിന സന്ദേശം നൽകി. ഒറ്റപ്പാലം തഹസിൽദാർ സി.എം അബ്ദുൽ മജീദ് സ്വാഗതം പറഞ്ഞു.
പത്തിരിപ്പാല: മൗണ്ട് സീന സ്കൂളിൽ മൗണ്ട് സീന ഗ്രൂപ് മാനേജർ കെ. അബ്ദുൽ സലാം ദേശീയ പതാക ഉയർത്തി. മൗണ്ട് സീന പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ ഡോ. കെ.എസ്. വിനോദ്, ഇംഗ്ലീഷ് സ്കൂൾ പ്രിൻസിപ്പൽ വി.വി. പ്രദീപ്കുമാർ എന്നിവർ സന്ദേശങ്ങൾ കൈമാറി. മൗണ്ട് സീന സീനിയർ വിഭാഗം വൈസ് പ്രിൻസിപ്പൽ കെ. ശ്രീലത, ജൂനിയർ വിഭാഗം വൈസ് പ്രിൻസിപ്പൽ കെ.എസ്. വിൻസെന്റ്, ഇംഗ്ലീഷ് സ്കൂൾ പി.ടി.എ പ്രസിഡന്റ് പ്രീദത്ത്, യു.പി വിഭാഗം മേധാവി കദീജ, പ്രോഗ്രാം കൺവീനർ അഹമ്മദ്, എൻ.സി.സി. ഓഫിസർ കെ. രതീഷ്, സ്കൗട്ട് മാസ്റ്റർ മുഹമ്മദ് ഫാസിൽ, എസ്.പി.സി ഓഫീസർ മല്ലിക എന്നിവർ പങ്കെടുത്തു. മാനേജിങ് കമ്മിറ്റി അംഗം പി.എ. ഷംസുദ്ദീൻ പത്തിരിപ്പാല നന്ദിയും പറഞ്ഞു.
മണ്ണൂർ: വെൽഫെയർ പാർട്ടി പത്തിരിപ്പാല യൂനിറ്റിന്റെ നേതൃത്വത്തിൽ സ്വതന്ത്ര്യ സംരക്ഷണ സദസ്സ് നടത്തി. ഫ്രറ്റേണിറ്റി ജില്ല സെക്രട്ടറി നവാഫ് പത്തിരിപ്പാല ഉദ്ഘാടനം ചെയ്തു. ഉമർ ഫാറൂക് അധ്യക്ഷത വഹിച്ചു. ജാഫർ പത്തിരിപ്പാല, സക്കീർ ഹുസ്സൈൻ എന്നിവർ സംസാരിച്ചു.
അമ്പലപ്പാറ: ചുനങ്ങാട് മിൻഹാജുൽ ഹുദാ സുന്നി മദ്റസയിൽ മിൻഹാജ് ട്രസ്റ്റ് ചെയർമാൻ സൈതലവി മുസ്ലിയാർ പതാക ഉയർത്തി. ഡോ. നാസർ തെക്കിനിമഠം അധ്യക്ഷത വഹിച്ചു. സ്പോർട്സ് ക്വിസ് മത്സര വിജയികൾക്ക് പി.ടി.എ കൺവീനർ പി.വി. ബഷീർ, പോക്കർ എന്നിവർ മെമന്റോ സമ്മാനിച്ചു. എസ്.എസ്.എഫ് സാഹിത്യോത്സവത്തിലെ ഇംഗ്ലീഷ് പ്രബന്ധ മത്സരത്തിലെ വിജയിക്ക് മുസ്ലിം ജമാഅത്ത് സോണൽ പ്രസിഡൻറ് രായീൻ മെമൻറോ നൽകി. അഹമ്മദ് സഖാഫി, അബ്ദുൽ റഹ്മാൻ ജൗഹരി എന്നിവർ സംസാരിച്ചു. പി.വി. ഇഹ്സാനുൽ ഹഖ് സ്വതന്ത്രദിനസന്ദേശവും മുഹമ്മദ് സാബിത് സ്വതന്ത്രദിന പ്രതിജ്ഞയും ചൊല്ലി കൊടുത്തു. മദ്റസ ലീഡർ മുഹ്സിൻ നന്ദി പറഞ്ഞു.
ആനക്കര: ആനക്കര സ്വാമിനാഥ ഡയറ്റ് ലാബ് സ്കൂളില്‍ സ്വാതന്ത്രദിന പ്രഭാഷണം, പതാക ഗാനം, വന്ദേമാതാരം, പ്രതിജ്ഞ, കലാപരിപാടികള്‍, ഫാന്‍സി ഡ്രസ്സ്, പ്രസംഗ മത്സരം, ടാബ്ലോ, ദേശീയ ഗാനമത്സരം എന്നിവ ഉണ്ടായി.
മലമല്‍ക്കാവ് ഗവ. എല്‍.പി സ്കൂളില്‍ വിവിധ കലാപരിപാടികൾ നടന്നു. ചേക്കോട് മഅ്ദനുല്‍ ഉലൂം മദ്റസ, ചേക്കോട് ഭാവന ജനകീയ വായനശാല, ആനക്കര ഗോവിന്ദ കൃഷ്ണ സ്മാരക വായനശാല എന്നിവിടങ്ങളിൽ സ്വാതന്ത്ര ദിനം ആഘോഷിച്ചു. വായനശാല പ്രസിഡന്റ് കെ.പി. പ്രജീഷ് പതാക ഉയര്‍ത്തി. ലൈബ്രേറിയന്‍ പി.എന്‍. രാധാകൃഷ്ണന്, എ.വി. ബാബു യൂസഫലി, സുബ്രഹ്മണ്യന് എന്നിവർ സംബന്ധിച്ചു.
പന്നിയൂര്‍ 72ാം നമ്പര്‍ അംഗൻവാടിയില്‍ പായസ വിതരണം, കുട്ടികളുടെ കലാപരിപാടികൾ, മിഠായി വിതരണം എന്നിവ ഉണ്ടായി. പടിഞ്ഞാറങ്ങാടി ജ്ഞാനോദയം ഗ്രന്ഥശാലയിലും വിവിധ ട്രേഡ് യൂനിയനുകളും രാഷ്ട്രീയപാര്‍ട്ടികളും ആഘോഷിച്ചു.
പാലക്കാട്: ജില്ല കോൺഗ്രസ് ഓഫിസിൽ പ്രസിഡന്റ് എ. തങ്കപ്പൻ ദേശീയപതാക ഉയർത്തി. ജില്ല യു.ഡി.എഫ് കൺവീനർ പി. ബാലഗോപാൽ, ഐ.എൻ.ടി.യു.സി ജില്ല പ്രസിഡന്റ് മനോജ് ചിങ്ങന്നൂർ, മൈനോരിറ്റി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എച്ച്. മുസ്തഫ എന്നിവർ സംസാരിച്ചു.
പാലക്കാട്: ബി.ജെ.പി ജില്ല കാര്യാലയത്തിൽ സംസ്ഥാന കൗൺസിൽ അംഗം അഡ്വ. ശാന്താദേവി ദേശീയ പതാക ഉയർത്തി. മഹിള മോർച്ച ജില്ല അധ്യക്ഷ പി. സത്യഭാമ, ജില്ല ജനറൽ സെക്രട്ടറി അശ്വതി മണികണ്ഠൻ, ഒ.ബി.സി മോർച്ച സംസഥാന സെക്രട്ടറി എം. ശശികുമാർ, ജില്ല ജനറൽ സെക്രട്ടറി ജി. പ്രഭാകരൻ, യുവമോർച്ച ജില്ല വൈസ് പ്രെസിഡന്റ് നവീൻ വടക്കന്തറ തുടങ്ങിയവർ പങ്കെടുത്തു.
പാലക്കാട്: ജില്ല വ്യാപാര ഭവനിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല വൈസ് പ്രസിഡന്റ് സി.വി. ജയിംസ് ദേശീയപതാക ഉയർത്തി. ജില്ല ഭാരവാഹികളായ ടി.പി. സക്കറിയ, എം.എസ്. സിറാജ്, എൻ.ജെ. ജോൺസൺ, എം. അസ്സൻ മുഹമ്മദ് ഹാജി, എം. ഉദയൻ, ബി. ശിവപ്രസാദ്, വി. ചന്ദ്രൻ, ശിവകുമാർ, കാജാ സുലൈമാൻ, രാജേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.
കൊടുവായൂർ: നൊച്ചൂർ ഡി.എൻ.എം ജെബി സ്കൂളിൽ പഞ്ചായത്ത് അംഗം മനോജ് പതാക ഉയർത്തി. പ്രധാനാധ്യാപിക ശോഭ, പി.ടി.എ പ്രസിഡൻറ് പ്രിൻസി, ഉഷ, ടീച്ചർ, യൂനസ് സലിം എന്നിവർ സംസാരിച്ചു.
പറളി: ആറുപുഴയിൽ നടത്തിയ സ്വാതന്ത്ര്യ ദിനാഘോഷം സി.പി.എം ഏരിയ കമ്മിറ്റിയംഗവും കെ.എസ്.കെ.ടി.യു സംസ്ഥാന കമ്മിറ്റിയംഗവുമായ എം.ടി. ജയപ്രകാശ് പതാക ഉയത്തി ഉദ്ഘാടനം ചെയ്തു. കെ.എം. അബ്ദുൽ റഷീദ്, സുഷമ, ഷാഹിന, മുരളി, സുദർശനൻ എന്നിവർ സംസാരിച്ചു. ആദരിക്കലും പുതുവസ്ത്രം വിതരണവും നടന്നു.
എടത്തറ രാജീവ് ഗാന്ധി മെമ്മോറിയൽ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ സ്വാതന്ത്ര്യ ദിനം വിപുലമായി ആഘോഷിച്ചു
മുതിർന്ന സൈനികനായ സേതുമാധവൻ പതാക ഉയർത്തി. ഓണററി ക്യാപ്റ്റൻമാരായ ഹൈദ്രോസ്, സീനിയർ അംഗങ്ങളായ വിപിൻ എന്നിവരെ പറളി പഞ്ചായത്ത് അംഗം എം.സി. സതീഷ് കുമാർ, കെ.എം രമേശ് എന്നിവർ ആദരിച്ചു. അധ്യാപകരായ സൗമ്യ, മിനി, സൗമ്യ മോൾ, കാർത്തിക, സുനിൽകുമാർ, അശ്വതി എന്നിവർ സംസാരിച്ചു.
കോട്ടായി: വലിയ പറമ്പ് ഹോളി ബ്രദേഴ്സ് ക്ലബിന്റെ ആഘോഷിത്തിൽ ക്ലബ് രക്ഷാധികാരി വി.എ.എം. യൂസഫ് മാസ്റ്റർ പതാക ഉയർത്തി. എൻ.പി ഷാഹുൽ ഹമീദ് സംസാരിച്ചു. ക്ലബ് പ്രസിഡൻറ് വി.എ. ഹാരിസ്, സെക്രട്ടറി വി.എ.എം. ഹാരിസ് എന്നിവരും എക്സിക്യൂട്ടീവ് അംഗങ്ങളും നേതൃത്വം നൽകി.
ആലത്തൂർ: വെൽഫെയർ പാർട്ടി ആലത്തൂർ പഞ്ചായത്ത് കമ്മിറ്റി ആഘോഷത്തിൽ മണ്ഡലം പ്രസിഡന്റ് ശരീഫ് പള്ളത്ത് പതാക ഉയർത്തി. സെക്രട്ടറി ഹമീദ്, ഉസ്മാൻ മാളികപറമ്പ്, റഫീഖ് മാസ്റ്റർ, ഫാസിൽ മജീദ്, പി.എം. അബ്ദുൽ കലാം, എ.എ. കബീർ എന്നിവർ സംസാരിച്ചു. ആലത്തൂർ ടൗൺ, ചന്തുപ്പുര, ഇരട്ടക്കുളം, പൂങ്ങോട്, പറയങ്കോട്, വെങ്ങന്നൂർ എന്നിവിടങ്ങളിലും പതാക ഉയർത്തി. എ. അബ്ദുൽ ഹമീദ്, പി.കെ.എം. ബഷീർ, ഡോ. കെ.എ. സഫീർ, ഉസ്മാൻ ബിന്യാമിൻ, സത്താർ, മനാഫ്, അമീർ, അബ്ദുല്ല ഹസനാർ എന്നിവർ വിവിധ സ്ഥലങ്ങളിൽ നേതൃത്വം നൽകി.
മണ്ണൂർ: കൊട്ടക്കുന്ന് മഹല്ല് കമ്മിറ്റി സ്വാതന്ത്ര്യദിനം ആഘോഷിച്ചു. മഹല്ല് കമ്മിറ്റി പ്രസിഡന്റ് കെ.പി. മൊയ്തീൻ കുട്ടി പതാക ഉയർത്തി. മഹല്ല് സെക്രട്ടറി അബ്ദുൽ ഹക്കീം ഉദ്ഘാടനം ചെയ്തു. അനസ് അൻവരി, മദ്റസ ലീഡർ മുഹമ്മദ് റഹീസ് പ്രതിജ്ഞ ചൊല്ലി. എസ്. ഷെഫീർ, വിനയദാസ്, സിദ്ദീഖ് എന്നിവർ സംസാരിച്ചു.
വടക്കഞ്ചേരി: ഗ്രാമപഞ്ചായത്ത് അമൃത സരോവർ സൈറ്റിൽ (കണ്ണൻകുളത്ത്) സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. കശ്മീരിൽ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ജവാൻ വർഗീസിന്റെ കുടുംബത്തെ ആദരിച്ചു. വർഗീസിന്റെ പത്നി ലീലാമ്മ പതാക ഉയർത്തി. പഞ്ചായത്ത് പ്രസിഡന്റ് ലിസ്സി സുരേഷ് ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ അഡ്വ. കെ.പി. ശ്രീകല, പാഞ്ച് പ്രാൻ പ്രതിജ്ഞ പഞ്ചായത്ത് സെക്രട്ടറി കെ. രാധിക ചൊല്ലി കൊടുത്തു.
ചെർപ്പുളശ്ശേരി: ചെർപ്പുളശ്ശേരി ഹയർ സെക്കൻഡറി സ്കൂളിൽ ആഘോഷം നഗരസഭ ചെയർമാൻ പി. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ അബ്ദുൽ സലിം, പ്രധാനാധ്യാപകൻ രാജൻ, വി.എച്ച്.എസ്.സി പ്രിൻസിപ്പൽ സജിനി, പി.ടി.എ പ്രസിഡൻറ് സിദ്ദീഖ് പറക്കാടൻ എന്നിവർ പങ്കെടുത്തു. മാരായമംഗലം ഗവ. എച്ച്.എസ്.എസിൽ പ്രധാനാധ്യാപിക എൽ. പവിഴകുമാരി ദേശീയപതാക ഉയർത്തി. അടയ്ക്കാപുത്തുർ ശബരി സ്കൂളിൽ പ്രിൻസിപ്പൽ ടി. ഹരിദാസ് പതാക ഉയർത്തി. പ്രധാനാധ്യാപിക ശൈലജ, കെ. രാജീവ് എന്നിവർ സംസാരിച്ചു. പൊട്ടച്ചിറ, നെല്ലായ, മോളൂർ പ്രദേശങ്ങളിൽ കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ദേശീയപതാക ഉയർത്തി.
മങ്കര: മങ്കരയിലെ വിമുക്ത ഭടൻമാരെ പഞ്ചായത്ത് ആദരിച്ചു. സുബേദാർ മേജർ ബാലകൃഷ്ണൻ, ഹവിൽദാർ എം.കെ. സുകുമാരൻ എന്നിവരെയാണ് പഞ്ചായത്ത് പ്രസിഡന്റ് എം.എൻ. ഗോകുൽദാസ് പൊന്നാടയണിയിച്ച് ആദരിച്ചത്. പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.വി. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ ഇ.പി സുരേഷ്, എ. മല്ലിക, പഞ്ചായത്ത് സെക്രട്ടറി കൊച്ചു നാരായണി എന്നിവർ സംസാരിച്ചു.
എലവഞ്ചേരി: എലവഞ്ചേരി ബേബിസ് കലാസമിതിയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. എ. രാജൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം വി. ചന്ദ്രൻ പതാക ഉയർത്തി. എൻ. വിഷ്ണുപ്രിയ, ബി. രമ്യ എന്നിവർ ദേശഭക്തിഗാനം ചൊല്ലി.
മുതലമട: കെ.എസ്.എസ്.പി.എ മുതലമട മണ്ഡലം കമ്മിറ്റിയുടെ സ്വാതന്ത്ര്യ ദിനാഘോഷത്തിൽ മണ്ഡലം പ്രസിഡന്റ് എ.മോഹൻ പതാക ഉയർത്തി.
കൊല്ലങ്കോട്: ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ സമരസേനാനികളുടെ കുടുംബത്തെ ആദരിച്ചു. ഇന്ത്യന്‍ നാഷണല്‍ ആര്‍മിയില്‍ പ്രവര്‍ത്തിച്ച പരേതനായ സേതുമാധവന് നായരുടെ ഭാര്യ തങ്കമണി അമ്മയെ ആദരിച്ചു. പഞ്ചായത്ത് പ്രസിഡൻറ് കെ. സത്യപാല്‍ പൊന്നാടയണിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.