പഞ്ചായത്ത് ഗ്രൗണ്ടിലെ ഫുട്ബാൾ ടർഫിന് ചുറ്റും കാട് വളരുന്നു
text_fieldsകല്ലടിക്കോട്: കരിമ്പ പഞ്ചായത്ത് ഗ്രൗണ്ടിൽ കല്ലടിക്കോട് ആധുനിക ഫുട്ബാൾ ടർഫ് ഒരുങ്ങിയെങ്കിലും മൈതാന പരിസരത്ത് കാട് വളരുന്നത് ഭീഷണിയാകുന്നു. ടർഫ് നിർമിച്ചത് ഈയിടെയാണ്. മൈതാനം നവീകരണത്തിന്റെ ഭാഗമായി ശൗചാലയ നിർമാണവും കഴിഞ്ഞു. ഫുട്ബാൾ കളിക്കാർക്കുള്ള സൗകര്യം മാത്രമാണ് നിലവിലുള്ളത്. കോങ്ങാട് നിയമസഭ മണ്ഡലത്തിൽ പൊതുമേഖലയിലെ പ്രഥമ ഫുട്ബാൾ ടർഫുള്ള പഞ്ചായത്തായി കരിമ്പ. ജില്ലയിലെ പ്രധാന ഫുട്ബാൾ ടൂർണമെൻറുകൾ സംഘടിപ്പിക്കാറുള്ള കളിക്കളം കൂടിയാവും പഞ്ചായത്ത് ടർഫ്.
മൈതാനത്തിന്റെ ഇരുവശങ്ങളിലും പാഴ്ചെടികൾ നീക്കം ചെയ്ത് വോളിബാൾ, ബാഡ്മിന്റൺ, ക്രിക്കറ്റ് എന്നി കായികപരിശീലകർക്കും സൗകര്യമൊരുക്കണമെന്ന ആവശ്യം ശക്തമായി. കളിക്കള സ്ഥലം കാട്കയറുന്നത് വഴി സമീപത്തെ അംഗൻവാടി, ലോവർ പ്രൈമറി സ്കൂൾ എന്നിവിടങ്ങളിലേക്ക് പോകുന്ന കുട്ടികൾക്കും മുതിർന്നവർക്കും ഇഴജന്തുക്കളെ ഭയപ്പെടേണ്ട സാഹചര്യമുണ്ടെന്ന് രക്ഷിതാക്കൾക്ക് ആക്ഷേപമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.