സംരംഭ മികവിന്റെ കാൽനൂറ്റാണ്ട്; ഷാജഹാൻ പുരസ്കാര നിറവിൽ
text_fieldsവി.ഇ. ഷാജഹാൻ
മുണ്ടൂർ: കാൽനൂറ്റാണ്ട് കാലത്തെ വ്യവസായ സേവന വീഥിയിൽ സംരംഭ മികവിന് മുണ്ടൂർ ഷാരോൺ എക്സ്ട്രൂഷൻ എന്ന സ്ഥാപനത്തിന്റെ സ്ഥാപകൻ വി.ഇ. ഷാജഹാന് അംഗീകാരം. വ്യവസായ വകുപ്പ് ഏർപ്പെടുത്തിയ സംരംഭ മികവിന് ചെറുകിട ഉൽപാദന യൂനിറ്റ് ഇനത്തിലാണ് ജില്ലതലത്തിൽ പുരസ്കാരത്തിന് അർഹനായത്. പി.വി.സി പൈപ്പും ചെറുകിട ഉൽപന്നങ്ങളും നിർമിക്കുന്ന യൂനിറ്റിൽ പ്രത്യക്ഷത്തിലും പരോക്ഷമായും 200 പേർക്ക് തൊഴിൽ നൽകുന്നുണ്ട്. പുരസ്കാര വാർത്ത സന്തോഷത്തോടെ സ്വീകരിക്കുന്നതായും കച്ചവട കണ്ണിലുപരി ഗുണനിലവാരം ഉറപ്പാക്കി ഉൽപന്ന വിപണിക്ക് ശക്തി പകരാൻ വ്യവസായ പുരസ്കാരം പ്രചോദനം പകരുമെന്ന് ഷജഹാൻ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.