കോവിഡ് ചലഞ്ചിലേക്ക് വിവാഹ വേദിയിൽനിന്ന് കാൽലക്ഷം
text_fieldsഒറ്റപ്പാലം: വിവാഹ വേദിയിൽ മുഖ്യമന്ത്രിയുടെ വാക്സിൻ ചാലഞ്ചിലേക്ക് കാൽലക്ഷം രൂപയുടെ സംഭാവന. പാലപ്പുറത്തെ സൂര്യ ഓഡിറ്റോറിയത്തിൽ നടന്ന വിവാഹ ചടങ്ങിലാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭവന നിയുക്ത എം.എൽ.എ അഡ്വ. കെ. പ്രേംകുമാർ ഏറ്റുവാങ്ങിയത്.
കണ്ണിയംപുറം സ്യമന്തകം വീട്ടിൽ പഴനിമലയുടെയും സ്യമന്തകത്തിെൻറയും മകൾ മഞ്ജുവിെൻറ വിവാഹ വേദിയിലാണ് 25,000 രൂപയുടെ ചെക്ക് ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്.
വിവാഹ ചെലവ് ചുരുക്കിയ സാഹചര്യത്തിൽ തുക സംഭവനക്കായി നീക്കിവെക്കുകയായിരുന്നു. വെള്ളിനേഴിയിലുള്ള കാനറ ബാങ്കിെൻറ ട്രെയിനിങ് സെൻററിൽ മാനേജറാണ് പഴനിമല. ഒറ്റപ്പാലം സഹകരണ അർബൻ ബാങ്കിെൻറ കൂനത്തറ ശാഖ മാനേജറാണ് സ്യമന്തകം. അടൂർ പന്നിവിഴ അച്യുതം വീട്ടിൽ അരുണാണ് മഞ്ജുവിെൻറ വരൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.