തച്ചമ്പാറയിലെ കടകളിൽ മോഷണ പരമ്പര
text_fieldsതച്ചമ്പാറ: ടൗണിലെ വ്യാപാര സ്ഥാപനങ്ങളിൽ മോഷണം. ദേശീയപാതക്കരികിലെ ഏഴ് കടകളുടെയും ഷട്ടറിന്റെ പൂട്ട് പൊളിച്ച് അകത്ത് കടന്ന മോഷ്ടാവ് രണ്ട് സ്ഥാപനങ്ങളിൽ നിന്ന് 3850 രൂപ മോഷ്ടിച്ചു. അഞ്ച് സ്ഥാപനങ്ങളുടെ അകത്ത് കയറാൻ പറ്റിയില്ല. തച്ചമ്പാറ വേരുങ്കൽ കോംപ്ലക്സിലെ ജേക്കബിന്റെ തുണിക്കടയിൽ സൂക്ഷിച്ചിരുന്ന 3500 രൂപയും തേജസ് ബേക്കറിയിൽ നിന്ന് 350 രൂപയും കളവ് പോയി. ഗുഡ് ഡെ ബേക്കറി, മലയ ഫർണിച്ചർ, റോസ് വുഡ്, റോയൽ ഹാർഡ് വെയേഴ്സ്, തച്ചമ്പാറ പെട്രോൾ പമ്പിനടുത്ത് സർവിസ് സ്റ്റേഷൻ എന്നിവയുടെ പൂട്ട് പൊളിച്ചെങ്കിലും ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് വ്യാപാരികൾ പറഞ്ഞു. കല്ലടിക്കോട് പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചു. കടയിലെ സി.സി.ടി.വി ദൃശ്യങ്ങളിൽ മോഷ്ടാവിന്റെ സാന്നിധ്യമുള്ളതായി തിരിച്ചറിഞ്ഞു. കെ.വി.വി.ഇ.എസ് തച്ചമ്പാറ യൂനിറ്റ് പ്രസിഡന്റ് തേക്കത്ത് നാസർ കല്ലടിക്കോട് പൊലീസിൽ പരാതി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.