ഉമ്മയുടെ അന്ത്യനിമിഷങ്ങളിൽ അടുത്തിരിക്കാനാവാതെ അബൂബക്കർ
text_fieldsതച്ചമ്പാറ: ഉമ്മയുടെ അവസാനനിമിഷങ്ങളിൽ തൊട്ടടുത്തിരിക്കാൻ പോലുമാവാത്ത വേദനയിൽ അബൂബക്കർ. ദുബൈയിൽനിന്ന് വന്ന് വീടിെൻറ മുകൾ നിലയിൽ ക്വാറൻറീനിൽ കഴിയുന്ന സമയത്താണ് ഉമ്മയുടെ മരണം.
ചൂരിയോടുള്ള മുച്ചിരിപാടം മൊയ്തീൻകുട്ടിയുടെ ഭാര്യ മറിയം (85) ചൊവ്വാഴ്ച പുലർച്ചയാണ് മരിച്ചത്. അസുഖമായി ആശുപത്രിയിലായിരുന്നു. മറിയമിെൻറ എട്ട് മക്കളിൽ അവസാനത്തെയാളാണ് അബൂബക്കർ.
മയ്യിത്ത് മറവ് ചെയ്യാൻ കൊണ്ട് പോകുമ്പോൾ വീടിെൻറ ഒന്നാംനിലയിൽനിന്നുള്ള മകെൻറ കണ്ണീർ പൊഴിച്ചുള്ള അവസാന കാഴ്ച കണ്ടു നിന്നവർക്കും നൊമ്പരമായി.
ചൊവ്വാഴ്ച രാവിലെ പത്തരയോടെ കൊറ്റിയോട് ജുമാമസ്ജിദിൽ മയ്യിത്ത് ഖബറടക്കി. അതിലൊന്നും പങ്കെടുക്കാനാവാത്തതിൽ ഉള്ളുനീറുന്ന വേദന അടക്കി വീടിെൻറ ഒന്നാംനിലയിലെ മുറിയിൽ ഉമ്മക്ക് വേണ്ടിയുള്ള പ്രാർഥനയിൽ മുഴുകിയിരിക്കുകയാണ് അബൂബക്കർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.