രണ്ടിടങ്ങളിൽ വാഹനാപകടം; രണ്ടുപേർക്ക് പരിക്ക്
text_fieldsപൊന്നംകോട് അപകടത്തിൽപെട്ട ലോറി
തച്ചമ്പാറ: രണ്ട് ലോറികൾ കൂട്ടിയിടിച്ച് ഒരു ലോറിയുടെ ഡ്രൈവർക്ക് പരിക്കേറ്റു. ഇയാൾ തച്ചമ്പാറ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. മറ്റൊരു ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ പൊന്നംകോട് വളവിലാണ് അപകടം. തിങ്കളാഴ്ച രാത്രി 7.30നാണ് സംഭവം. കരൂരിൽനിന്ന് സിമൻറ് കയറ്റിവന്ന ലോറിയും എതിരെ വന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ ഇരു വാഹനങ്ങൾക്കും കേടുപാട് പറ്റി. സംഭവസമയത്ത് ദേശീയപാതയിൽ മഴയുണ്ടായിരുന്നു. പരിസരത്തുള്ളവരാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. അതേസമയം, കരിമ്പ പള്ളിപ്പടിയിൽ കണ്ടെയ്നർ ലോറിയുടെ പിറകിൽ മറ്റൊരു ലോറിയിടിച്ച് ഒരാൾക്ക് പരിക്കേറ്റു. പരിക്കേറ്റയാളെ തച്ചമ്പാറ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.