പണം നൽകിയെന്ന് വിശ്വസിപ്പിച്ച് എ.സികൾ തട്ടിയെടുത്തു; ഒരാൾ പിടിയിൽ
text_fieldsപാലക്കാട്: അക്കൗണ്ട് വഴി പണം നൽകിയെന്ന വ്യാജരേഖ കാട്ടി ഇലക് ട്രോണിക്‌സ് സ്ഥാപനത്തിൽനിന്ന് എയർ കണ്ടീഷണറുകൾ തട്ടിയെടുത്തയാൾ പിടിയിൽ. കോയമ്പത്തൂർ ഉക്കടം ബിലാൽ നഗർ സൗത്തിൽ ഷെയ്ഖ് അബ്ദുൽ ഖാദറിനെയാണ് (47) പാലക്കാട് ടൗൺ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞവർഷം ഡിസംബർ 30നാണ് സംഭവം.
പാലക്കാട് ശെൽവപാളയത്തെ ഇലക്ട്രോണിക് ഷോപ്പിലെത്തിയ ഇയാൾ കോയമ്പത്തൂരിലെ സ്ഥാപനത്തിലേക്കെന്ന് തെറ്റിദ്ധരിപ്പിച്ച് 76,000 രൂപ വിലവരുന്ന രണ്ട് എ.സികൾ വാങ്ങുകയായിരുന്നു. അക്കൗണ്ടിൽ പണം അടച്ചെന്ന രീതിയിലുള്ള വ്യാജരേഖകൾ വാട്സ്ആപ്പിലൂടെ കൈമാറിയായിരുന്നു തട്ടിപ്പ്. എന്നാൽ, തുക രണ്ട് ദിവസമായിട്ടും ലഭിക്കാതെ വന്നതോടെ കടയുടമ ടൗൺ സൗത്ത് പൊലീസിനെ സമീപിക്കുകയായിരുന്നു.
ഇയാൾ എ.സികൾ മറിച്ചുവിറ്റെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കോടതിയിൽ ഹാജരാക്കിയ പ്രതിയെ കസ്റ്റഡിയിൽ ലഭിക്കാൻ പൊലീസ് അപേക്ഷ നൽകി. അഡീ. എസ്.ഐ ജി. ഷേണു, സീനിയർ സി.പി.ഒമാരായ എം. സുനിൽ, രവി, സി.പി.ഒ വിനോദ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.