ആദിവാസി നേതാവ് ചന്ദ്രൻ യാത്രയായത് റോഡെന്ന സ്വപ്നം ബാക്കിവെച്ച്
text_fieldsപറമ്പിക്കുളം (പാലക്കാട്): ആദിവാസി നേതാവായ എസ്. ചന്ദ്രെൻറ വേർപാട് കോളനിവാസികളെ ദുഃഖത്തിലാഴ്ത്തി. തേക്കടി അല്ലിമൂപ്പൻ കോളനിവാസിയായ ചന്ദ്രൻ ചെമ്മണാമ്പതി - പറമ്പിക്കുളം തേക്കടി വനപാതക്കായി ശക്തമായ സമരത്തിനാണ് നേതൃത്വം നൽകിയത്.
സി.പി.എം തേക്കടി ബ്രാഞ്ച് സെക്രട്ടറിയായും ആദിവാസികളുടെ അവകാശങ്ങൾക്കായുള്ള ഉറച്ച ശബ്ദമായിരുന്നു ചന്ദ്രേൻറത്. പതിറ്റാണ്ടുകളായുള്ള വനപാതയെന്ന ആവശ്യത്തിന് ഉദ്യോഗസ്ഥർ അനുവാദം നൽകാതായതോടെയാണ് ഗാന്ധിജയന്തി ദിനത്തിൽ മഹാത്മാഗാന്ധിയുടെ ചിത്രവുമേന്തി ആദിവാസികൾക്കൊപ്പം ചന്ദ്രൻ റോഡ് വെട്ടിയുള്ള സമരത്തിൽ പങ്കെടുത്തത്.
ഇതിെൻറ പേരിൽ ആറിലധികം കേസുകൾ വനം വകുപ്പ് ചന്ദ്രൻ ഉൾപ്പെടെയുള്ള 150ലധികം പേർക്കെതിരെ എടുത്തെങ്കിലും റോഡ് യാഥാർഥ്യമാകുന്നതുവരെ പ്രവൃത്തി തുടരുമെന്ന ചന്ദ്രെൻറ ഇച്ഛാശക്തിക്ക് മുന്നിൽ അധികൃതർ മുട്ടുമടക്കി. തൊഴിലുറപ്പ് പദ്ധതിയിലൂടെ റോഡ് വെട്ടലിന് സർക്കാർ അംഗീകാരം നൽകി പ്രവർത്തനം ആരംഭിച്ചപ്പോഴാണ് ചന്ദ്രെൻറ വേർപാട്.
മൃതദേഹം മുതലമട സി.പി.എം പാർട്ടി ഓഫിസിൽ പൊതുദർശനത്തിന് വെച്ചു. കെ. ബാബു എം.എൽ.എ, പഞ്ചായത്ത് പ്രസിഡൻറ് ബേബി സുധ, ജില്ല പഞ്ചായത്ത് അംഗം ശ്രീധരൻ എന്നിവർ അേന്ത്യാപചാരം അർപ്പിച്ചു. മൃതദേഹം തേക്കടി കോളനിയിൽ സംസ്കരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.