40 വർഷത്തിന് ശേഷം കനാൽ വെള്ളമെത്തി
text_fieldsചെർപ്പുളശ്ശേരി: 1983ൽ നിർമിച്ച കാഞ്ഞിരപ്പുഴ കനാലിന്റെ സബ് കനാലിലൂടെ 40 വർഷത്തിന് ശേഷം ജലം എത്തിയത് സന്തോഷത്തോടെയാണ് നാട്ടുകാർ സ്വീകരിച്ചത്. നഗരസഭയുടെ ഏഴ്, 19 വാർഡുകളിലൂടെയുള്ള ഇട കനാലിലൂടെയാണ് വെള്ളമെത്തിയത്. കീഴൂരിലുള്ള മെയിൻ കനാലിൽനിന്ന് വീരമംഗലം ഉങ്ങിൻതറ ഭാഗത്തേക്കാണ് ജലം ലഭിച്ചത്. കരിയാമുട്ടി ഭാഗത്ത് നിന്ന് ഏതാണ്ട് ഏഴ് കിലോമീറ്റർ നീളമുള്ള കനാൽ നാട്ടുകാർ ചേർന്നാണ് വൃത്തിയാക്കി ജലപ്രവാഹത്തിന് അനുയോജ്യമാക്കിയത്. കൃഷി, കുടിവെള്ളം, കന്നുകാലി സംരക്ഷണത്തിന് പ്രദേശത്തെ ഏറെ സഹായിക്കുന്നതാണ് ഇതിലൂടെയുള്ള ജലവിതരണം. നാട്ടുകാരേയും ഫ്രൻഡ്സ് ക്ലബ് ഭാരവാഹികളേയും ജനപ്രതിനിധികൾ അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.