അട്ടപ്പാടിയിലെ സാധാരണ കുടുംബത്തിൽ പിറക്കുന്നത് മൂന്ന് ഡോക്ടർമാർ
text_fieldsഅഗളി: കൂലിവേല ചെയ്ത് കുടുംബം പുലർത്തുന്ന അട്ടപ്പാടിയിലെ സാധാരണ കുടുംബത്തിൽ പിറക്കുന്നത് മൂന്ന് ഡോക്ടർമാർ. അട്ടപ്പാടി മേട്ടുവഴിയിലെ രാമചന്ദ്രൻ എന്ന രാമന്റെ മൂന്ന് മക്കളാണ് എം.ബി.ബി.എസിന് പഠിക്കുന്നത്. മൂത്തയാൾ ഇന്ദ്രജിത്ത് മൂന്നാം വർഷവും രണ്ടാമത്തെയാൾ ഇന്ദ്രജ രണ്ടാം വർഷവും ഇളയയാൾ ഇന്ദുജ ഒന്നാം വർഷവും പഠിക്കുന്നു.
വാഹന സൗകര്യമുള്ള വഴിയിൽനിന്ന് ഇവരുടെ വീട്ടിലെത്താൻ ഒരുകിലോമീറ്റർ ചെങ്കുത്തായ മല കയറണം. സാരംഗ് മല എന്ന് വിളിപ്പേരുള്ള പ്രദേശത്ത് വന്യമൃഗശല്യവും രൂക്ഷമാണ്. കൂലിപ്പണിയിലൂടെയും പശുവളർത്തലിലൂടെയുമാണ് രാമൻ കുട്ടികളുടെ പഠനച്ചെലവുകൾ കണ്ടെത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.