പുരസ്കാര നെറുകയിൽ അട്ടപ്പാടി
text_fieldsഅഗളി: 2022-‘23 സാമ്പത്തികവർഷത്തെ മഹാത്മാ പുരസ്കാരത്തിൽ സംസ്ഥാനത്ത് രണ്ടാം സ്ഥാനം കരസ്ഥമാക്കി അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത്. കഴിഞ്ഞ സാമ്പത്തികവർഷം മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലൂടെ 13736 കുടുംബങ്ങൾക്കായി 13,83,997 തൊഴിൽ ദിനങ്ങൾ അനുവദിച്ച് 51.35 കോടി രൂപ ചിലവഴിക്കാൻ അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്തിന് സാധിച്ചു. ഇതിലൂടെ കുടുംബത്തിന് ശരാശരി 100.76 തൊഴിൽ ദിനങ്ങളാണ് ലഭിച്ചത്. 7438 കുടുംബങ്ങൾക്ക് 100 ദിവസത്തെയും 4929 പട്ടികവർഗ കുടുംബങ്ങൾക്ക് ട്രൈബൽ പ്ലസ് പദ്ധതിയിൽ ഉൾപ്പെടുത്തി 100 ദിവസത്തിലധികവും 768 പട്ടികവർഗ കുടുംബങ്ങൾക്ക് 200 ദിവസത്തെയും തൊഴിൽ ലഭിച്ചു. തുടർച്ചയായി രണ്ടാം തവണയാണ് അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് മഹാത്മാ പുരസ്കാരം കരസ്ഥമാക്കുന്നത്.
മികച്ച ഗ്രാമപഞ്ചായത്തുകൾക്കുള്ള പുരസ്കാരത്തിൽ സംസ്ഥാനതലത്തിൽ മൂന്നാം സ്ഥാനം പുതൂർ ഗ്രാമപഞ്ചായത്തിനും ജില്ലതലത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ യഥാക്രമം ഷോളയൂർ, അഗളി ഗ്രാമപഞ്ചായത്തുകൾക്കും ലഭിച്ചു. ആദ്യമായാണ് ഒരു ബ്ലോക്ക് പഞ്ചായത്തിനും ആ ബ്ലോക്കിലെ മുഴുവൻ ഗ്രാമപഞ്ചായത്തുകൾക്കും മഹാത്മാ പുരസ്കാരം ഒന്നിച്ച് ലഭിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.