അട്ടപ്പാടിയിൽ ഭക്ഷ്യ സുരക്ഷ കമീഷൻ അംഗത്തിന്റെ മിന്നൽ സന്ദർശനം
text_fieldsഭക്ഷ്യ സുരക്ഷ കമീഷൻ അംഗം എസ്. രമേശൻ അട്ടപ്പാടി ദുണ്ടൂർ ആദിവാസി ഊരിലെ സമൂഹ അടുക്കള
സന്ദർശിച്ചപ്പോൾ
അഗളി: അട്ടപ്പാടിയിൽ സംസ്ഥാന ഭക്ഷ്യ സുരക്ഷ കമീഷന്റെ മിന്നൽ പരിശോധന. ഭക്ഷ്യ സുരക്ഷ കമീഷൻ അംഗം എസ്. രമേശനാണ് അട്ടപ്പാടിയിലെത്തി ആദിവാസികളോട് നേരിട്ട് പ്രശ്നങ്ങൾ കേട്ടത്.
ഊരുകൾ സന്ദർശിച്ച് സമൂഹ അടുക്കളകളുടെ പ്രവർത്തനം വിലയിരുത്തി. അംഗൻവാടികളിലും സ്കൂളുകളിലും നടക്കുന്ന പോഷകാഹാര വിതരണം സംബന്ധിച്ചും പരിശോധന നടത്തി. ഉദ്യോഗസ്ഥർ അടക്കമുള്ളവരെ മുൻകൂട്ടി അറിയിക്കാതെ ആയിരുന്നു സന്ദർശനം.
അട്ടപ്പാടിയിലെ സമൂഹ അടുക്കളയുടെ പ്രവർത്തനം സംബന്ധിച്ച് റിപ്പോർട്ട് സർക്കാറിന് നൽകും.
മേലേ മുള്ളിയിൽ പ്രവൃത്തിക്കുന്ന 121ാം നമ്പർ റേഷൻ കടയിൽനിന്ന് ആദിവാസികൾക്ക് മാസംതോറും നൽകേണ്ട ഗോതമ്പ് നൽകുന്നില്ലെന്ന് കണ്ടെത്തി. പുഴുവും ചെള്ളും നിറഞ്ഞ ഭക്ഷ്യധാന്യങ്ങളാണ് ഇവിടെനിന്നും വിതരണം ചെയ്യുന്നത്.
റേഷൻ കടയുടെ ഭിത്തികൾ മുഴുവൻ ചെള്ള് നിറഞ്ഞ അവസ്ഥയിലായിരുന്നു. ഇതുസംബന്ധിധിച്ച് ജില്ല സിവിൽ സപ്ലെ ഓഫിസറോട് അടിയന്തരമായി അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ കമീഷൻ ആവശ്യപ്പെട്ടു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.