Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Oct 2023 10:31 AM GMT Updated On
date_range 28 Oct 2023 10:31 AM GMTഅട്ടപ്പാടിയിലെ മാവോവാദി സാന്നിധ്യം ഹെലികോപ്ടർ നിരീക്ഷണവുമായി പൊലീസ്
text_fieldsbookmark_border
camera_alt
അട്ടപ്പാടി വനത്തിലെ മാവോവാദി സാന്നിധ്യം പരിശോധിക്കാൻ പൊലീസ് ഹെലികോപ്ടറിൽ എത്തിയപ്പോൾ
അഗളി: അട്ടപ്പാടി വനത്തിൽ മാവോവാദി സാന്നിധ്യമുണ്ടോയെന്ന പരിശോധനയുടെ ഭാഗമായി ഹെലികോപ്ടർ നിരീക്ഷണവുമായി പൊലീസ്. വെള്ളിയാഴ്ച രാവിലെ അരീക്കോടുനിന്നെത്തി അട്ടപ്പാടി വനമേഖലക്ക് മുകളിൽ വ്യോമനിരീക്ഷണം നടത്തിയ സംഘത്തിൽ അഗളി ഡിവൈ.എസ്.പി എൻ. മുരളീധരന്റെ നേതൃത്വത്തിലുള്ള കമാൻഡോ സംഘമാണുണ്ടായിരുന്നത്. മലപ്പുറം ജില്ലയുടെ വനാതിർത്തിയും സൈലന്റ് വാലി, അട്ടപ്പാടി, അപ്പർ ഭവാനി കാടുകളും സംഘം നിരീക്ഷിച്ചു. വട്ടലക്കി ബഥനി ഇംഗ്ലീഷ് മീഡിയം സ്കൂൾ മൈതാനത്തിറങ്ങിയ കോപ്ടർ പതിനൊന്നരയോടെ മടങ്ങി. നിലമ്പൂർ, കണ്ണൂർ, വയനാട് വനങ്ങളിലും ജനവാസ കേന്ദ്രങ്ങളിലും അടുത്തിടെ മാവോവാദികൾ സാന്നിധ്യമറിയിച്ചിരുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story