സ്വത്തുതട്ടിയെടുത്ത് വയോധികയെ പുറത്താക്കിയെന്ന് പരാതി
text_fieldsഅഗളി: ഗൂളിക്കടവിൽ വീടും സ്ഥലവും കൈക്കലാക്കിയശേഷം വയോധികയെ വീട്ടിൽനിന്നും പുറത്താക്കിയതായി പരാതി. 85കാരിയായ ചിന്നമ്മാളെയാണ് സഹോദരിപുത്രൻ സ്വത്ത് കൈക്കലാക്കിയശേഷം വീട്ടിൽനിന്നും പുറത്താക്കിയത്. വീട്ടിലേക്കുള്ള വൈദ്യുതിയും കുടിവെള്ളവും വിച്ഛേദിച്ചു. വിധവയായ ഇവർക്ക് മക്കളില്ല. ഇവരെ സംരക്ഷിച്ചോളാമെന്ന് പറഞ്ഞാണ് സ്വത്തുക്കൾ കൈക്കലാക്കിയത്. രണ്ടുവർഷം മുമ്പ് വേറെ സ്ഥലവും വീടും വാങ്ങിയ ബന്ധുവും കുടുംബവും ഇവരെ നോക്കാതെയായി. തുടർന്ന് വീടിന്റെ ഒരുഭാഗം വാടകയ്ക്ക് നൽകിയായിരുന്നു നിത്യചെലവുകൾ നടത്തിയിരുന്നത്. വീടും സ്ഥലവും തന്റേതാണെന്നും ചിന്നമ്മാളിന് താമസിക്കാൻ അവകാശമില്ലെന്നും പറഞ്ഞാണ് ഇപ്പോൾ പുറത്താക്കിയത്. ഇവർ ഇപ്പോൾ നരസിമുക്കിലുള്ള അകന്ന ബന്ധുവിന്റെ വീട്ടിൽ ചോർന്നൊലിക്കുന്ന ചായ്പ്പിലാണ് താമസം.
കേൾവിക്കുറവും കാലിൽ പരിക്ക് ഉള്ളതിനാൽ നടക്കാനും പറ്റാത്ത അവസ്ഥയിലാണ്. പൊലീസിൽ പരാതി നൽകിയിട്ട് നടപടി ഉണ്ടാകാത്തതിനാൽ ജില്ല കലക്ടർക്ക് പരാതി കൊടുക്കാൻ ഒരുങ്ങുകയാണ് വാർഡ് അംഗവും പൊതുപ്രവർത്തകരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.