മലവെള്ളപ്പാച്ചിൽ അട്ടപ്പാടിയിൽ റോഡ് ഒലിച്ചുപോയി
text_fieldsഅഗളി: അട്ടപ്പാടി ചാളയൂരിലും ഇലച്ചി വഴിയിലുമുണ്ടായ മഴവെള്ളപ്പാച്ചിലിൽ താവളം-ഊട്ടി അന്തർസംസ്ഥാന പാതയിലെ രണ്ടിടങ്ങളിൽ റോഡ് ഒലിച്ചുപോയി.
കനത്ത മഴയിൽ മലയിൽനിന്ന് ഇരച്ചെത്തിയ മലവെള്ളവും പാറയും ചളിയും വന്നടിഞ്ഞ് താൽക്കാലികമായി നിർമിച്ച ഓവുപാലം തകർന്നതിനെ തുടർന്നാണ് ചാളയൂരിൽ റോഡ് ഒലിച്ചുപോയത്. ചാവാടിയൂർ-മുള്ളി റോഡിൽ ഗതാഗതം പൂർണമായി തടസ്സപ്പെട്ടു. പാലം തകർന്നതിനെ തുടർന്ന് ഇവിടെ നിരവധി വീടുകളിൽ വെള്ളം കയറി. 133 കോടി രൂപയുടെ പുനർനിർമാണ പ്രവൃത്തികളാണ് താവളം മുതൽ തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന മുള്ളി വരെ നടന്നുവരുന്നത്. പ്രവൃത്തി പുരോഗമിക്കുന്ന സാഹചര്യത്തിലാണ് രണ്ടിടങ്ങളിൽ റോഡ് ഒലിച്ചുപോയത്. രണ്ട് ദിവസത്തിനകം ഗതാഗതം പുനഃസ്ഥാപിക്കാനാകുമെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.