താവളം കുറവങ്കണ്ടിയിലെ പാലം ഇടിഞ്ഞുതാഴൽ:നിർമിച്ചത് ഒരുവർഷം മുമ്പ്
text_fieldsഅഗളി: അട്ടപ്പാടി താവളം കുറവങ്കണ്ടിയിൽ മഴയിൽ താഴ്ന്നത് ഒരുവർഷം മുമ്പ് കിഫ്ബി ഫണ്ടിൽ നിർമിച്ച പാലം. കഴിഞ്ഞ 2022 സെപ്റ്റംബറിൽ ഈ പ്രദേശത്ത് റോഡും പാലവും പൂർണമായും തകർന്നതിനെ തുടർന്ന് ഒരു കോടി 20 ലക്ഷം രൂപയോളം ചിലവാക്കി നിർമിച്ച റോഡാണ് മഴയിൽ താഴ്ന്നുപോയത്.
റോഡ് നിർമാണത്തിൽ അപാകതയുെണ്ടന്ന് മുമ്പ് പ്രദേശവാസികളുടെ ഭാഗത്തുനിന്ന് പരാതി ഉയർന്നിരുന്നു. അട്ടപ്പാടിയിലേക്കുള്ള പ്രധാനപാതയാണ് നിലവിൽ അപകടാവസ്ഥയിലായിട്ടുള്ളത്. ഒരു കോടി രൂപയാണ് പദ്ധതിക്കായി നീക്കിവെച്ചത്. ഇതിൽ 52.30 ലക്ഷം രൂപ ചെലവഴിച്ചു. 2022 നവംബറിലാണ് നിർമാണ പ്രവൃത്തികൾ തുടങ്ങിയത്. പ്രധാനപാത മഴയിൽ തകർന്നതോടെ 10 കിലോമീറ്ററിലധികം ചെങ്കുത്തായ ഗ്രാമപാതയിലൂടെ വാഹനങ്ങൾ സഞ്ചരിച്ചാണ് അഗളിയിലെത്തിയിരുന്നത്.
ഇത് വിവാദമായതോടെ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് നേരിട്ട് പ്രശ്നത്തിൽ ഇടപെടുകയും കിഫ്ബി ഫണ്ട് വഴി റോഡ് നിർമാണം വേഗത്തിൽ പൂർത്തിയാക്കാൻ നിർദേശം നൽകുകയുമായിരുന്നു. മണ്ണ് വേണ്ട രീതിയിൽ ഉറപ്പിക്കാത്തതാണ് നിലവിൽ മഴയത്ത് പ്രശ്നമായത് എന്നാണ് നാട്ടുകാർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.