അട്ടപ്പാടിയിൽ ചന്ദനവുമായി രണ്ടുപേർ പിടിയിൽ, ഒരാൾ ഒാടി രക്ഷപ്പെട്ടു
text_fieldsഅഗളി: ഷോളയൂരില്‍ ബൈക്കില്‍ വില്‍പ്പനക്കായി കടത്തിയ പത്തു കിലോ ചന്ദനം വനപാലകര്‍ പിടികൂടി. സംഭവത്തിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തു. ഒരാള്‍ ഒാടി രക്ഷപ്പെട്ടു. ഷോളയൂര്‍ പെട്ടിക്കല്‍ സ്വദേശി എമില്‍ (22), ഷോളയൂര്‍ സ്വദേശി മനോജ് (34) എന്നിവരാണ് അറസ്റ്റിലായത്. രക്ഷപ്പെട്ട പെട്ടിക്കല്‍ സ്വദേശി ബാലമുരുകനായി വനംവകുപ്പ് അന്വേഷണം ഊർജിതമാക്കി.
മണ്ണാര്‍ക്കാട് ഡി.എഫ്.ഒ വി.പി. ജയപ്രകാശിന് ലഭിച്ച രഹസ്യവിവര അടിസ്ഥാനത്തില്‍ ബുധനാഴ്ച രാവിലെ 11 മണിയോടെ പെട്ടിക്കലില്‍ നടത്തിയ വാഹന പരിശോധനക്കിടെയാണ് പ്രതികൾ പിടിയിലായത്. ഷോളയൂര്‍ ആനക്കട്ടി റൂട്ടില്‍ മരപ്പാലം വനത്തില്‍ നിന്നു ഒരു മാസം മുമ്പ് മുറിച്ച ചന്ദനമരം കഷ്ണങ്ങളാക്കി ബുധനാഴ്ച വില്‍പ്പനക്കായി കടത്തുകയായിരുന്നു. ഇതിനുപയോഗിച്ച ബൈക്ക് കസ്റ്റഡിയിലെടുത്തു. പ്രതികളെ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കുമെന്ന് ഡെപ്യൂട്ടി റേഞ്ച് ഓഫിസര്‍ അറിയിച്ചു. സമീപകാലത്തായി അട്ടപ്പാടി മേഖലയില്‍ ചന്ദനമോഷണ കേസുകള്‍ റിപ്പോര്‍ട്ടു ചെയ്യുന്നുണ്ട്. ഒരു മാസം മുമ്പ് ഗൂളിക്കടവ് മലവാരത്ത് നിന്നും ചന്ദനമരം മുറിച്ച് കടത്തുന്നതിനിടെ മൂന്ന് പേരെ ഗൂളിക്കടവ് ക്യാമ്പ് ഷെഡിലെ ജീവനക്കാര്‍ ചേര്‍ന്ന് പിടികൂടിയിരുന്നു. ചന്ദനം കടത്തുന്നതിനിടെ രണ്ട് പേരെ പുതൂര്‍ വനംവകുപ്പ് അധികൃതരും പിടികൂടിയിരുന്നു.
അന്വേഷണത്തിൽ ഷോളയൂര്‍ ഡെപ്യൂട്ടി റേഞ്ച് ഓഫിസര്‍ വി.എ. സതീഷ്, ഒമ്മല ഡെപ്യൂട്ടി റേഞ്ച് ഓഫിസര്‍ ജയചന്ദ്രന്, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരായ റഫീഖ്, സുരേഷ്, സിനൂബ്, വാച്ചര്‍ ഭരതന്, ഡ്രൈവര്‍ രതീഷ് എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.